| Sunday, 6th June 2021, 1:24 pm

'മുറി വൃത്തിയാക്കാന്‍ പറഞ്ഞിട്ട് എന്താ ഈ കാണുന്നത്'; വാപ്പയ്‌ക്കൊപ്പം ചിരിപ്പിക്കുന്ന വീഡിയോയുമായി നസ്രിയ, കമന്റ് പറഞ്ഞ് ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി നസ്രിയ നസീം. ഫോട്ടോകളും ചെറിയ വീഡിയോകളുമായി ഇന്‍സ്റ്റഗ്രാമിലാണ് താരം കൂടുതല്‍ സജീവമാകാറുള്ളത്. ഡാന്‍സും പാട്ടും ഡബ്‌സ്മാഷുമെല്ലാം ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്.

ഇപ്പോള്‍ വാപ്പയ്‌ക്കൊപ്പമുള്ള പുതിയ വീഡിയോയുമാണ് നസ്രിയ എത്തിയിരിക്കുന്നത്. നസ്രിയയുടെ വാപ്പ നസീമിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തോടൊപ്പം ചെയ്ത ഡബ്‌സ്മാഷ് വീഡിയോയുമാണ് നടി എത്തിയിരിക്കുന്നത്.

മുറി വൃത്തിയാക്കി വെക്കാന്‍ പറഞ്ഞതല്ലേ, എന്നിട്ട് എന്താണ് ഇങ്ങനെ കിടക്കുന്നത് എന്ന ഡയലോഗിന് ലിപ് സിങ്ക് ചെയ്യുന്ന നസ്രിയയെയും അതിന് കൊച്ചുകുട്ടികളെ പോലെ മറുപടി പറയുന്ന നസീമിനെയും വീഡിയോയില്‍ കാണാം. വീഡിയോയുടെ അവസാനം നസ്രിയ കാര്യമൊക്കെ മറന്ന് പൊട്ടിച്ചിരിക്കുകയാണ്.

നിങ്ങളെ പോലെ ആരുമില്ല വാപ്പ, ജന്മദിനാശംസകള്‍, ലവ് യു എന്നീ വാചകങ്ങളോടെയാണ് നസ്രിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തൊട്ടുപിന്നാലെ തന്നെ വീഡിയോക്ക് കമന്റുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തി. വാപ്പ കുഞ്ഞിക്ക് ജന്മദിനാശംസകളെന്നാണ് ദുല്‍ഖര്‍ എഴുതിയത്.

പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ലക്ഷങ്ങളാണ് വീഡിയോ കണ്ടത്. കമന്റുകളും നിറയുന്നുണ്ട്. രണ്ടു പേരും നല്ല ക്യൂട്ടായിരിക്കുന്നെന്നും കാണുമ്പോള്‍ തന്നെ ചിരി വരുന്നുണ്ടെന്നുമാണ് പല കമന്റുകളും. വീഡിയോ റിപ്പീറ്റ് മോഡിലിട്ട് കാണുകയാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Nazriya Nazim’s funny video with her dad, Dulquer Salmaan comments

Latest Stories

We use cookies to give you the best possible experience. Learn more