| Wednesday, 21st December 2022, 6:20 pm

പ്രണയത്തിന്റെ നിര്‍വ്വചനം എനിക്ക് വിഘ്‌നേഷാണ്; നമ്മളെക്കുറിച്ച് ആളുകള്‍ പറയുന്നത് ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നാണ് പറയുക: നയന്‍താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണയം എന്താണെന്ന് താന്‍ മനസിലാക്കിയത് വിഘ്‌നേഷിനെ പരിചയപ്പെട്ടപ്പോഴാണെന്ന് നടി നയന്‍താര. വിഘ്‌നേഷിനെ പരിചയപ്പെട്ട അന്നുമുതല്‍ തനിക്ക് പ്രണയത്തിന്റെ നിന്‍വചനം അദ്ദേഹമാണെന്നും ആളുകള്‍ തങ്ങളെക്കുറിച്ച് പറയുന്നത് ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് തന്നോട് എപ്പോഴും പറയാറുണ്ടെന്നുമാണ് നയന്‍താര പറഞ്ഞത്.

റൗഡി പിച്ചേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിഘ്‌നേഷിനെക്കുറിച്ച് പറഞ്ഞത്. അവതാരക കാണിച്ചു കൊടുത്ത ഹൃദയത്തിന്റെ ചിത്ര നോക്കിയാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഈ ചിത്രത്തിലെ ഹൃദയം കാണുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് എന്റെ ഭര്‍ത്താവിനെയാണ്. പ്രണയം എന്താണെന്ന് ഞാന്‍ മനസിലാക്കിയതെല്ലാം അദ്ദേഹത്തിലൂടെയാണ്. വിക്കിയും ഞാനും എന്നാണോ പ്രണയത്തിലായത് അന്ന് മുതല്‍ വിക്കിയാണ് എനിക്ക് പ്രണയമെന്നതിന്റെ നിര്‍വചനം.

അദ്ദേഹം എനിക്ക് ഒരുപാട് ആശ്വസമായിട്ടുണ്ട്. ഒരുപാട് എന്നെ ശാന്തയാക്കിയിട്ടുണ്ട്. എന്റെ വര്‍ക്കിലായാലും ഫേസ് ചെയ്യുന്ന പ്രശ്‌നങ്ങളിലായാലും അതൊക്കെ മാനേജ് ചെയ്യാന്‍ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്.

എന്നെ പെട്ടെന്ന് ഓക്കെയാക്കാന്‍ അദ്ദേഹത്തിന് കഴിയും. ആര് നമ്മളെക്കുറിച്ച് എന്ത് പറഞ്ഞാലും അതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് എപ്പോഴും പറയും. ലൈഫില്‍ പല സിറ്റുവേഷന്‍സും വരും പക്ഷെ ഏത് അവസ്ഥയില്‍ ആണെങ്കിലും എല്ലാം നമുക്ക് സെറ്റില്‍ ചെയ്യാമെന്നാണ് എന്നോട് പറയാറുള്ളത്.

വിക്കി ജീവിതത്തിലേക്ക് വന്ന ശേഷം ഇനി ഒന്നിനെ കുറിച്ചും ടെന്‍ഷനടിക്കേണ്ട ആവശ്യമില്ലെന്നും എന്ത് പ്രശ്‌നം വന്നാലും വിക്കി എനിക്കൊപ്പം ഉണ്ടാകുമെന്നും ആ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് തരുമെന്നും എനിക്ക് അറിയാം.

അതിനാല്‍ തന്നെ ലൈഫ് സെറ്റിലായപോലെ ഒരു തോന്നലാണ്. അദ്ദേഹം കൂടെ ഉണ്ടാകുമെന്നത് എന്നെ സംബന്ധിച്ച് അത് വലിയ സപ്പോര്‍ട്ടാണ്,” നയന്‍താര പറഞ്ഞു.

കണക്ടാണ് നയന്‍താരയുടെ പുതിയ ചിത്രം. വിഘ്‌നേഷ് ശിവനും താരത്തിന്റെ റൗഡി പിച്ചേഴ്‌സ് പ്രൊഡക്ഷന്‍ കമ്പനിയും ചേര്‍ന്നാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. അശ്വിന്‍ ശരവണന്‍ ഡയറക്ട് ചെയ്യുന്ന ചിത്രം ഹൊറര്‍ ഴോണറിലുള്ളതാണ്.

content highlight: actress nayanthara about vignesh sivan

We use cookies to give you the best possible experience. Learn more