കല്യാണ ആലോചന വന്നപ്പോള്‍ ഭര്‍ത്താവിന് സംശയമാകും അതുകൊണ്ട് സിനിമ നിര്‍ത്താന്‍ പറഞ്ഞു: നയന എല്‍സ
Entertainment news
കല്യാണ ആലോചന വന്നപ്പോള്‍ ഭര്‍ത്താവിന് സംശയമാകും അതുകൊണ്ട് സിനിമ നിര്‍ത്താന്‍ പറഞ്ഞു: നയന എല്‍സ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th January 2023, 9:56 pm

സിനിമയില്‍ അഭിനയിച്ചാല്‍ കല്യാണം നടക്കില്ലെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നടി നയന എല്‍സ. നടന്മാര്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല അഭിപ്രായം പറയുന്നവരില്‍ പലരും നടിമാരെ കാണുന്നത് വളരെ മോശമായിട്ടാണെന്നാണ് നയന പറഞ്ഞത്.

തനിക്ക് ഒരു കല്യാണ ആലോചന വന്നിരുന്നുവെന്നും സിനിമാ അഭിനയം നിര്‍ത്താനാണ് അവര്‍ ആവശ്യപ്പെട്ടതെന്നും നയന പറഞ്ഞു. സിനിമയില്‍ അഭിനയിച്ചാല്‍ നല്ല ഫാമിലി ലൈഫ് ഉണ്ടാവില്ലെന്ന് പറഞ്ഞവര്‍ വരെയുണ്ടെന്നും നയന പറഞ്ഞു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് നയന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ ഫോണിലെ മെസേജ് എടുത്ത് നോക്കുകയാണെങ്കില്‍ അതില്‍ പല തരത്തിലുള്ള മെസേജുകള്‍ കാണാം. ഡ്രസിന്റെ കാര്യത്തില്‍ നമ്മളുടെ കള്‍ച്ചര്‍ ഇതാണോയെന്നൊക്കെയാണ് പലരും അയച്ചിരിക്കുന്നത്.

ഒരു മലയാളി പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കണം എന്നൊക്കെ പലര്‍ക്കും കണ്‍സെപ്റ്റ് ഉണ്ട്. കുലസ്ത്രീ സങ്കല്‍പങ്ങളൊക്കെ ഇല്ലെ. 2023 ആയി എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇന്നും ആക്ടേഴ്‌സ് സിനിമയില്‍ വന്നാല്‍ എല്ലാവരും അവരുടെ ഫാന്‍ ആണ്, അടിപൊളിയാണ് എന്നൊക്കെയാണ് പറയുന്നത്. പെണ്‍കുട്ടികളുടെ കാര്യം ആകുമ്പോള്‍ 2023ലും പുച്ഛത്തോടെയാണ് കാണുന്നത്.

സിനിമാ നടികളെ കല്യാണം കഴിക്കാന്‍ കൊള്ളില്ല, അവരുമായിട്ട് റിലേഷന് ശ്രമിക്കേണ്ട തുടങ്ങിയ അഭിപ്രായക്കാരാണ് കൂടുതലും. എന്റെ ഫാമിലിയിലും ആ കാര്യം ഉണ്ട്. എനിക്ക് ഒരു കല്യാണ ആലോചന വന്നിരുന്നു. ആ സമയത്ത് എന്റെ റിലേറ്റീവ്‌സ് ഒക്കെ പറഞ്ഞത് സിനിമ നിര്‍ത്താനാണ്. സിനിമ വേണ്ട, ഇത് നല്ല ഇന്‍ഡസ്ട്രിയല്ല എന്നൊക്കെയാണ് എന്നോട് പറഞ്ഞത്.

സിനിമയില്‍ പോയി കഴിഞ്ഞാല്‍ നല്ലൊരു ഫാമിലി ലൈഫ് ഉണ്ടാവില്ലെന്നും ഭര്‍ത്താവിന് സംശയം ആയിരിക്കുമെന്നും പറഞ്ഞവരുണ്ട്. സിനിമയില്‍ നിന്നും വിവാഹം കഴിച്ചാല്‍ ഡിവോഴ്‌സ് ചെയ്യേണ്ടി വരുമെന്നും പണ്ട് ഞാന്‍ വിചാരിച്ചുവെച്ചിരുന്നു. ഇതൊക്കെ പലരും നമ്മളില്‍ ഇന്‍ജക്ട് ചെയ്ത് വെച്ചതാണ്,” നയന എല്‍സ പറഞ്ഞു.

content highlight: actress nayana elza about concepts of society