Entertainment news
പൊളിറ്റിക്‌സില്‍ ഒക്കെ കാണുന്ന ട്രിക്കി ഗെയിം പോലെയൊന്ന് എനിക്ക് നേരെ ഉണ്ടായി, ചീത്തവിളി വരെ വന്നു: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 01, 01:02 pm
Thursday, 1st December 2022, 6:32 pm

സോഷ്യല്‍ മീഡിയയില്‍ നിന്നും തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് നവ്യ നായര്‍. തനിക്കെതിരെ സൈബര്‍ അറ്റാക്ക് ഉണ്ടായെന്നും തന്റെ വീട്ടുകാര്‍ക്കെതിരെയും മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും നവ്യ പറഞ്ഞു.

ഒരുപാട് ദിവസമെടുത്താണ് അതില്‍ നിന്നുമുണ്ടായ മാനസിക ആഘാതത്തില്‍ നിന്നും താന്‍ പുറത്ത് വന്നെതെന്നും നവ്യ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സോഷ്യല്‍ മീഡിയയിലെ കമന്റ്‌സ് വായിച്ചിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പിന്നീട് ഞാന്‍ അതില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. ഒരു ഇന്‍സിഡന്റ് കൊണ്ട് ഒരിക്കലും അനുഭവിക്കാത്ത സൈബര്‍ അറ്റാക്ക് ഞാന്‍ ഫേസ് ചെയ്തു.

ആദ്യത്തെ അനുഭവമായതുകൊണ്ട് എന്നെ അത് വല്ലാതെ വേദനിപ്പിച്ചു. കാരണം അത് പ്ലാന്‍ഡ് ആയിട്ടുള്ള പൊളിറ്റിക്‌സില്‍ ഒക്കെ കാണുന്ന ട്രിക്കി ഗെയിം പോലെയായിരുന്നു. അതുപോലെ ഒരു മാനിപ്പുലേഷനാണ് എനിക്ക് നേരെ ഉണ്ടായത്.

ഇനി എന്റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കില്‍ പോലും എന്റെ അച്ഛനെയും അമ്മയേയും ഇതിലേക്ക് വലിച്ചിടണമോ. അവര്‍ വളര്‍ത്തി വിട്ട സംസ്‌കാരത്തിന്റെ കുഴപ്പം കൊണ്ടാണെന്നൊക്കെ പറയേണ്ട കാര്യമുണ്ടോ. സംസ്‌കാരമുള്ള വ്യക്തി വന്ന് പറയുകയാണ് ഇതെല്ലാം. അത്രക്ക് സംസ്‌കാരമുണ്ട് അദ്ദേഹത്തിന്.

എന്നെ അത് വളരെ അധികം വേദനിപ്പിച്ചു. അവിടെ പോലും ഞാന്‍ ഒന്നും പറയാതിരുന്നതിരുന്നതിന് കാരണമുണ്ട്. അവരെ പോലെയുള്ളവര്‍ വീണ്ടും അത് ആഘോഷിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അത് വീണ്ടും വാര്‍ത്തയാകും. ആ സമയത്ത് മിണ്ടാതിരിക്കുക എന്നത് മാത്രമാണ് എന്റെ മുമ്പില്‍ മാര്‍ഗമുണ്ടായിരുന്നുള്ളു. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കയറി ഞാന്‍ കമന്റ് ഒന്നും വായിക്കാറുമില്ല,” നവ്യ നായര്‍ പറഞ്ഞു.

content highlight: actress Navya Nair talks about her experiences from social media