|

അവസരം കിട്ടുമ്പോഴെല്ലാം അഭിപ്രായം തുറന്നുപറയാറുണ്ട്: നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: അവസരം കിട്ടുന്നിടത്തെല്ലാം അഭിപ്രായം തുറന്നുപറയാന്‍ മടിക്കാറില്ലെന്ന് നടി നവ്യ നായര്‍. മികച്ച നടിക്കുള്ള കൊട്ടാരക്കര ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ 12-ാമത് ചലച്ചിത്ര പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു നവ്യ.

സംസ്ഥാന അവാര്‍ഡ് ജൂറിയില്‍ അംഗമായിരുന്നപ്പോഴും നടിയെന്ന നിലയില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് വഴക്കിടലായിരുന്നില്ലെന്നും നവ്യ പറഞ്ഞു.

മനസ്സിലുള്ളതു പറയാന്‍ അവസരം കിട്ടാതിരുന്നപ്പോഴൊക്കെ മിണ്ടാതിരുന്നിട്ടുണ്ടെന്നും നവ്യ പറഞ്ഞു.

സിബി മലയില്‍-ദിലീപ് കൂട്ടുകെട്ടിലിറങ്ങിയ ഇഷ്ടത്തിലൂടെയാണ് നവ്യ സിനിമയിലെത്തുന്നത്. രഞ്ജിതിന്റെ നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി.

2002, 2005 വര്‍ഷങ്ങളിലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള നവ്യ വി.കെ. പ്രകാശിന്റെ ഒരുത്തീയിലുടെ തിരിച്ചുവരവിനൊരുങ്ങുകയാണ്. മലയാള സിനിമയായ ദൃശ്യം 2 വിന്റെ തെലുങ്ക് പതിപ്പിലാണ് താരം ഒടുവില്‍ അഭിനയിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രതികരണവുമായി നവ്യ രംഗത്തെത്തിയിരുന്നു.

എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ പ്രവൃത്തി ഒരു സഹപ്രവര്‍ത്തകന്റെ ചിന്തയില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നായിരുന്നു നവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Navya Nair Malayalam Cinema Dileep Actress attack case

Latest Stories