| Saturday, 29th April 2023, 11:21 am

ലിവറൊക്കെ കഴുകിയിട്ടാണോ വന്നതെന്ന് എല്ലാവരും ചോദിക്കും, ലിവറല്ല കുടലാണ് കഴുകിയതെന്ന് ഞാന്‍ പറയും: നവ്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഴവില്‍ മനോരമയിലെ ഒരു പരിപാടിയില്‍ നടി നവ്യ നായര്‍ നടത്തിയ ഒരു പരാമര്‍ശം വലിയ രീതിയില്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു. പഴയ കാലത്ത് മുനിമാരൊക്കെ ആന്തരിക അവയങ്ങള്‍ പുറത്തെടുത്ത് കഴുകുമായിരുന്നു എന്നാണ് നവ്യ അന്ന് പറഞ്ഞത്. തുടര്‍ന്ന് താരത്തിനെതിരെ ഒരുപാട് വിമര്‍ശനവും ട്രോളും വന്നിരുന്നു. ആ സംഭവത്തെ കുറിച്ച് വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നവ്യ

‘അന്ന് അങ്ങനെയൊരു കാര്യം പറഞ്ഞത് ഒരു പുസ്തകം വായിച്ചിട്ടായിരുന്നു. അതിനുശേഷമാണ് പുസ്തകം വായിക്കുന്നത് ഒരു പ്രശ്‌നമാണെന്ന് എനിക്ക് മനസിലാകുന്നത്. വായിച്ചത് കൊണ്ടാണല്ലോ ഈ പ്രശ്‌നം എനിക്കുണ്ടായത്. പരിപാടിയുടെ സമയത്ത് എന്നെ ട്രോളിയത് മുകേഷേട്ടനാണ്. ചേട്ടന്‍ തന്നെയാണ് ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്തും എന്നെ ട്രോളിയത്.

ശരിക്കും ഇതൊക്കെയല്ലേ രസം. ഈ ട്രോളൊക്കെ ഞാന്‍ തന്നെ കണ്ടിട്ട് ചിരിക്കുകയായിരുന്നു. പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ ആ വീഡിയോസ് എല്ലാവരും എനിക്കിങ്ങോട്ട് അയക്കാന്‍ തുടങ്ങി. ഈ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റൊക്കെ ഇടുമെങ്കിലും, ഞാനത്ര ആക്ടീവല്ലാത്ത ആളാണ്. ഈ സംഭവം വയറലായിയെന്ന് ഞാനറിയുന്നത് ആളുകള്‍ വാട്ട്‌സപ്പില്‍ ഫോര്‍വേഡ് ചെയ്ത് തരുമ്പോഴാണ്.

അവസാനം ഞാന്‍ വായിച്ച പുസ്തകത്തിന്റെ ഫോട്ടോയെടുത്ത്, ആ വീഡിയോ ആര് അയച്ച് തന്നാലും അവര്‍ക്ക് ഫോര്‍വേഡ് ചെയ്ത് കൊടുക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഫ്രണ്ട്‌സൊക്കെ ചോദിക്കും എങ്ങനെയാ ഓര്‍ഗന്‍സൊക്കെ കഴുകി വൃത്തിയാക്കിയാണോ വന്നതെന്ന്.

ലിവറൊക്കെ കഴുകിയോ എന്നും ചോദിക്കും. ഇന്ന് ലിവര്‍ കഴുകിയില്ല കുടലാണ് കഴുകിയതെന്ന് ഞാന്‍ പറയും. ഇന്ന് കൊടുത്ത എല്ലാ അഭിമുഖത്തിലും ഈ ചോദ്യം ഉണ്ടായിരുന്നു. ഞാന്‍ ഇവിടെ വന്നത് തന്നെ ലിവറിനെ കുറിച്ചും കുടലിനെ കുറിച്ചും ആധികാരികമായി സംസാരിക്കാനാണ്,’ നവ്യ നായര്‍ പറഞ്ഞു.

content highlight: actress navya nair about social media trolls

Latest Stories

We use cookies to give you the best possible experience. Learn more