അതിജീവനത്തിനു വേണ്ടിയാണ് എല്ലാവരും സിനിമ ചെയ്യുന്നത്, എന്നാലതൊന്നും സൈജു ഓപ്പണായി സംസാരിക്കേണ്ട ആവശ്യമില്ല: നവ്യ നായര്‍
Entertainment news
അതിജീവനത്തിനു വേണ്ടിയാണ് എല്ലാവരും സിനിമ ചെയ്യുന്നത്, എന്നാലതൊന്നും സൈജു ഓപ്പണായി സംസാരിക്കേണ്ട ആവശ്യമില്ല: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th June 2023, 4:18 pm

സൈജു കുറുപ്പ് വളരെ സത്യസന്ധനായിട്ടുള്ള വ്യക്തിയാണെന്ന് നവ്യ നായര്‍. എല്ലാവരും അവരവരുടെ അതിജീവനത്തിനാണ് സിനിമ ചെയ്യുന്നതെന്നും എന്നാലതൊന്നും സൈജു കുറുപ്പ് ഓപ്പണായി സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും നടി പറഞ്ഞു. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘സൈജു വളരെ സത്യസന്ധമായിട്ടാണ് എല്ലാ കാര്യത്തിനേയും സമീപിക്കുന്നത്. സൈജുവിന്റെ സ്റ്റാറ്റസിലുള്ളൊരാള്‍ക്ക് ഒരു ഇന്റര്‍വ്യൂവില്‍ സ്വാഭാവികമായി പറയാവുന്ന കുറേ തള്ളുകളുണ്ട്. അങ്ങനെയൊരു തള്ളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

തള്ളുകളെന്ന് ഞാന്‍ ഉദ്ദേശിച്ചത്, സിനിമയില്‍ വന്നിട്ട് കുറച്ച് കാലം മാത്രമായിട്ടുള്ള പലയാളുകളും വളരെ ഇറിറ്റേറ്റഡ് ആയിട്ട് ഇന്‍ര്‍വ്യൂകളില്‍ ബിഹേവ് ചെയ്യുന്നതൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്.

അതൊക്കെ വെച്ച് നോക്കുമ്പോള്‍ സൈജു സിനിമയില്‍ വന്നിട്ട് ഏകദേശം 16 വര്‍ഷങ്ങളായി. 130 സിനിമകള്‍ക്കടുത്ത് അഭിനയിച്ച് പരിചയമുള്ളൊരു ആര്‍ട്ടിസ്റ്റ് ഇത്ര കൂളായി ബിഹേവ് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ഇപ്പോഴും വളരെ ഭവ്യതയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. അത് മാതൃകയാക്കാവുന്നൊരു കാര്യമാണ്, ‘ നവ്യ പറഞ്ഞു.

സൈജുവിനെ പോലെയൊരു നടനിപ്പോള്‍ അവസരം ചോദിച്ചുപോകേണ്ട അവസ്ഥയില്ലെന്നും നടി പറഞ്ഞു. സിനിമയെന്നതൊരു പ്രൊഫഷനായതുകൊണ്ട് അതില്‍ ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്ടാകുന്നത് സ്വാഭാവികമാണെന്നും നവ്യ പറഞ്ഞു.

‘സൈജുവിനെ പോലെയൊരു നടനിപ്പോള്‍ അവസരം ചോദിച്ചുപോകേണ്ട അവസ്ഥയില്ല. വളരെ ഓപ്പണായിട്ടാണ് അദ്ദേഹം ഇന്റര്‍വ്യൂകളില്‍ സംസാരിക്കാറ്. എല്ലാവരും അവരവരുടെ അതിജീവനത്തിനു വേണ്ടിയാണ് സിനിമ ചെയ്യുന്നതെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നുവെച്ചിട്ട് അതൊന്നും നമ്മളത്ര ഓപ്പണായി സംസാരിക്കേണ്ട ആവശ്യമില്ലയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

സിനിമയെന്നതൊരു പ്രൊഫഷനായതുകൊണ്ട് തന്നെ അതില്‍ ഉയര്‍ച്ചകളും താഴ്ച്ചകളുമൊക്കെയുണ്ടാകുന്നത് സ്വാഭാവികമാണ്.

ഒരു സിനിമ ഹിറ്റാവുമ്പോള്‍ തന്നെ വേറെ രീതിയില്‍ പെരുമാറുന്ന ഒരുപാട് പേരുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ സൈജുവിനോടെനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. സൈജു അങ്ങനെയൊന്നും ആളുകളോട് റിയാക്ട് ചെയ്യാത്തൊരാളാണ്. അത് ഒരു ക്വാളിറ്റിയായിട്ടാണെനിക്ക് തോന്നുന്നത്, ‘ നടി പറഞ്ഞു.


Content Highlights: Actress Navya Nair about Saiju Kurup