പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിപങ്കിടാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നടി നവ്യ നായര്‍. മോദി ഇരിക്കുന്ന സ്‌റ്റേജില്‍ ഇരിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിച്ചിട്ടില്ലായിരുന്നെന്നും വലിയ സന്തോഷമുണ്ടെന്നും നവ്യ പറഞ്ഞു.
താന്‍ ഇല്ലാതെ പോകുമ്പോഴും തന്റെ മകന്റെ മക്കള്‍ക്കെല്ലാം വലിയ അഭിമാനത്തോടെ ഫോട്ടോ പലര്‍ക്കും കാണിച്ചുകൊടുക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രിയുടെ മുന്നില്‍ താനൊക്കെ ചെറിയ ആളാണെന്നും നവ്യ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഭയങ്കര സന്തോഷമായിരുന്നു, അദ്ദേഹം ഇരിക്കുന്ന സ്റ്റേജിലിരിക്കാന്‍ പറ്റുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അവര്‍ പെര്‍ഫോം ചെയ്യാന്‍ വിളിച്ചപ്പോള്‍ പെര്‍ഫോമന്‍സിന് വേണ്ടിയായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ അങ്ങനെയൊരു ഇന്‍വിറ്റേഷന്‍ കൂടെ കിട്ടിയപ്പോള്‍ അത് ഭയങ്കര സന്തോഷമായിരുന്നു.
പിന്നെ കൂടെ നിന്ന് ഒരു ഫോട്ടോയെടുക്കാനൊക്കെ പറ്റി. പണ്ട് ഇന്ദിരാഗാന്ധിയുടെ കൂടെയൊക്കെ ഫോട്ടോ എടുത്ത് ബ്ലാക്ക് ആന്‍ വൈറ്റില്‍ ആളുകള്‍ ഫ്രെയിം ചെയ്ത് വെക്കുമായിരുന്നു. എന്നിട്ട് ഭയങ്കര കാര്യമായിട്ടൊക്കെ അവര്‍ കാണിക്കും.
കുറേ കാലം കഴിയുമ്പോള്‍ ഞാന്‍ ഇല്ലാതെ പോകുമ്പോഴും എന്റെ മോന്റെ മക്കളുടെ മക്കളൊക്കെ ആയിരിക്കും ഈ ഫോട്ടോ കാണിക്കുക. ഞങ്ങളുടെ മുത്തശ്ശി ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ കൂടെ നില്‍ക്കുന്നത് കണ്ടോയെന്നൊക്കെ പറയില്ലേ.
ഞാന്‍ ആ ഒരൊറ്റ കാര്യം മാത്രമാണ് നോക്കിയത്. പ്രധാനമന്ത്രിയെ ഒക്കെ നോക്കുമ്പോള്‍ നമ്മള്‍ എത്ര ചെറിയ ആള്‍ക്കാരാണ്,” നവ്യ നായര്‍ പറഞ്ഞു.
ജാനകി ജാനെയാണ് നവ്യയുടെ പുതിയ ചിത്രം. സൈജു കുറുപ്പ് മെയ്ല്‍ ലീഡായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനീഷ് ഉപാസനയാണ്. സ്മിനു സിജോ, അനാര്‍ക്കലി മരക്കാര്‍, ഷറഫുദ്ദീന്‍, ജോണി ആന്റണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: actress navya nair about modi