Entertainment
ആ നടനാണെങ്കിലോ ഡാന്‍സ് മാസ്റ്റര്‍ പറയുന്നതിന് മുന്‍പേ ഡാന്‍സ് കളിക്കുന്ന ഒരു സാധനവും: ആരാധിക്കുന്ന മലയാള സിനിമാ താരത്തെ കുറിച്ച് നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 22, 12:20 pm
Thursday, 22nd July 2021, 5:50 pm

കല്യാണരാമന്‍ എന്ന ചിത്രത്തിലെ രസകരമായ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് നടി നവ്യ നായര്‍. ചിത്രത്തിലെ ഡാന്‍സ് രംഗങ്ങളെ കുറിച്ചാണ് നവ്യ നായര്‍ പറയുന്നത്.

കല്യാണരാമനില്‍ കുഞ്ചാക്കോ ബോബനും ദിലീപും നവ്യ നായരുമുള്ള ‘തിങ്കളേ പൂതിങ്കളേ’ എന്ന ഗാനത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചാണ് അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയില്‍ നവ്യ നായര്‍ സംസാരിക്കുന്നത്.

‘ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത് ചെയ്ത സിനിമയാണ് കല്യാണരാമന്‍. ആ സിനിമയില്‍ കാണുന്ന അതേ കളിയും ചിരിയുമായിരുന്നു സെറ്റിലും.

ദിലീപേട്ടന് ഡാന്‍സ് കളിക്കാന്‍ വലിയ ചമ്മലാണ്. ഡാന്‍സ് മാസ്റ്ററെ കാണുമ്പോള്‍ തന്നെ ദിലീപേട്ടന്‍ പതുക്കെ ഒളിച്ചു പോകാനൊക്കെ നോക്കും. ആരും കാണാതെ പോകാനാണ് നോക്കുന്നത്. ആള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടാണിതൊക്കെ.

അതുമാത്രമല്ല, ഒപ്പം ചാക്കോച്ചേട്ടനും (കുഞ്ചാക്കോ ബോബന്‍) ഉണ്ടല്ലോ ഡാന്‍സിന്. അതാണെങ്കിലോ പറയുന്നതിന് മുന്‍പ് ഡാന്‍സ് കളിക്കുന്ന ഒരു സാധനവും,’ നവ്യ നായര്‍ പറഞ്ഞു.

View this post on Instagram

A post shared by Navya Nair (@navyanair143)

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് നവ്യ നായര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ചാനല്‍ പരിപാടിയിലെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഈ ഭാഗവും പാട്ടിലെ ഭാഗവും ചേര്‍ത്തുള്ള ഒരു വീഡിയോ നവ്യ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.

കുഞ്ചാക്കോ ബോബന്റെ ഡാന്‍സിലെ മാജികിന്റെ ആരാധികയാണ് താനെന്നായിരുന്നു നവ്യ നായര്‍ എഴുതിയിരുന്നത്. ഈ വീഡിയോ ലക്ഷങ്ങളാണ് കണ്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Navya Nair about Kunchacko Boban and Dileep in Kalyanaraman movie and their dance-viral video