ചില സന്ദര്‍ഭങ്ങളില്‍ താന്‍ നടിയാണെന്ന കാര്യമൊക്കെ മറന്ന് അമ്മ മാത്രമായി മാറുമെന്ന് നടി നവ്യ നായര്‍. ഷൂട്ടിങ്ങിന്റെ ആവശ്യത്തിന് വീട്ടില്‍ നിന്നും മാറി നിന്ന സമയത്ത് തന്റെ മകന്റെ കാര്യങ്ങള്‍ എങ്ങനെയാണ് നോക്കിയിരുന്നതെന്ന് പറയുകയായിരുന്നു നവ്യ നായര്‍. തന്റെ ഏറ്റവും പുതിയ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ നിന്ന് മാറി നിന്നതെന്നും താരം പറഞ്ഞു.
ആ സമയം തന്റെ മകന്റെ പരീക്ഷയായിരുന്നു എന്നും അതുകൊണ്ട് തന്നെ തനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നെന്നും താരം പറഞ്ഞു. തുടര്‍ന്ന് തന്റെ മകന് വേണ്ടി ഒരു ടൈം ടേബിളുണ്ടാക്കി നല്‍കിയെന്നും ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അതില്‍ അടയാളപ്പെടുത്തി നല്‍കിയെന്നും പൊതുവേദിയില്‍ സംസാരിക്കവെ നവ്യ പറഞ്ഞു.
‘എന്റെ പുതിയ സിനിമയിലേക്ക് ഞാന്‍ ജോയിന്‍ ചെയ്തിട്ട് രണ്ട് ദിവസം മാത്രമെ ആയിട്ടുള്ളായിരുന്നു. ഈ ഷൂട്ട് ഓരോ ദിവസവും മുന്നോട്ട് പോകുമ്പോഴും എനിക്ക് ടെന്‍ഷനാണ്. കാര്യം എന്താണെന്ന് ചോദിച്ചാല്‍ എന്റെ മോന്റെ പരീക്ഷ വരാന്‍ പോവുകയാണ്.
അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഞാന്‍ നടിയാണെന്ന കാര്യമൊക്കെ അങ്ങോട്ട് മറക്കും. അപ്പോള്‍ ഞാന്‍ അമ്മയായി മാറും. ആ പരീക്ഷക്ക് വേണ്ടി, ഓരോ ദിവസവും അവന്‍ പഠിക്കേണ്ട കാര്യങ്ങള്‍ ഒരു പേപ്പറിലെഴുതി കൊടുത്തു. ഇത്രാം തിയതി നീ ഇത്ര മണിക്ക് സ്‌കൂളില്‍ നിന്നും വരും അത് കഴിഞ്ഞ് നിനക്ക് ചിലപ്പോള്‍ തായിക്കോണ്ടോ ക്ലസ് കാണും എന്നൊക്കെ എഴുതി കൊടുക്കും.
കാരണം എന്റെ പ്രസന്റ്‌സ് അവിടെയില്ല. അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞാല്‍ മക്കളൊക്കെ എത്രത്തോളം കേള്‍ക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു. അപ്പോള്‍ ഞാന്‍ അവനൊരു മൂന്ന് ദിവസത്തേക്കുള്ള ടൈം ടേബിളൊക്കെ ഉണ്ടാക്കി കൊടുത്തു.
പിന്നെ ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ അടുത്ത നാല് ദിവസത്തേക്കുള്ള ടൈം ടേബിള്‍ ഉണ്ടാക്കി കൊടുത്തു. അങ്ങനെ അങ്ങനെയൊക്കെയാണ് ഞാന്‍ മുമ്പോട്ട് പോകുന്നത്,’ നവ്യ നായര്‍ പറഞ്ഞു
content highlight: actress navya nair about her son