Entertainment
ആ മെസേജുകളും കമന്റുകളും അയക്കുന്നത് ഞാനല്ല; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നന്ദന വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 20, 02:10 pm
Tuesday, 20th April 2021, 7:40 pm

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും പലര്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ തന്റേതല്ലെന്നും അറിയിച്ച് യുവ നടി നന്ദന വര്‍മ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എഫ്.ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം നന്ദന അറിയിച്ചത്.

‘എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോഴാണ് ഇക്കാര്യം കണ്ടുപിടിച്ചത്. എന്റെ എഫ്.ബി പേജില്‍ നിന്നും ഇപ്പോള്‍ വരുന്ന പോസ്റ്റുകളും കമന്റുകളും മെസേജുകളും എന്റേതല്ല.

കുറേ പേര്‍ എന്നെ ഇക്കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിരുന്നു. എന്റെ അക്കൗണ്ടില്‍ നിന്നും വന്ന കമന്റുകളോ പോസ്‌റ്റോ ആരെയെങ്കിലും ബുദ്ധിമുട്ടിച്ചെങ്കില്‍ സോറി പറയുകയാണ്. ഞാനോ എന്റെ ടീമോ അല്ല അതിന് പിന്നില്‍,’ നന്ദന പറഞ്ഞു.

ഇത്തരം മെസേജുകളും കമന്റുകളും അക്കൗണ്ടില്‍ നിന്നും വന്നതിന് ശേഷമാണ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന കാര്യം മനസ്സിലായതെന്നും നന്ദന കൂട്ടിച്ചേര്‍ത്തു.

അയാളും ഞാനും തമ്മില്‍, ഗപ്പി എന്നീ ചിത്രങ്ങളില്‍ ബാലതാരമായെത്തിയ നന്ദന പിന്നീട് സണ്‍ഡേ ഹോളിഡേ, അഞ്ചാം പാതിര തുടങ്ങി നിരവധി ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയിരുന്നു. വാങ്ക് ആണ് നന്ദനയുടെ ഏറ്റവും പുതിയ ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress Nandhana Varma says her  FB account has been hacked