മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നമിതാ പ്രമോദ്. പലകാര്യങ്ങളിലും അഭിപ്രായം പറയാതെ മൗനിയായി ഇരിക്കാനുള്ള കാരണം വണ്ടര്‍ വാള്‍ മീഡിയയോട് വ്യക്തമാക്കിയിരിക്കുകയാണ് നമിത.
”ഞാന്‍ പൊതുവേ വിവാദങ്ങള്‍ ഉണ്ടാക്കാത്തയാളാണ്. ഇപ്പോള്‍ ഡബ്ല്യൂ.സി.സി ചെയ്യുന്ന കാര്യങ്ങള്‍ എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. അവരുടെ മൂവ്‌മെന്റ്‌സെല്ലാം നല്ലതാണ്.
പക്ഷേ അതിന് മുമ്പ് എനിക്ക് അങ്ങനെ തോന്നിയിട്ടില്ലായിരുന്നു. കാരണം രണ്ടോ മൂന്നോ കാര്യങ്ങളില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. പക്ഷേ അവര്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളും മാറ്റം കൊണ്ട് വരണമെന്ന് അവര്‍ ആഗ്രഹിക്കുന്ന ഏരിയകളും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
ഞാന്‍ ഒരിക്കലും വിവാദങ്ങള്‍ ഉണ്ടാക്കാനായി ഇന്ന് എന്ത് പറയും എന്ന് ആലോചിച്ചിട്ടില്ല. ടെന്‍ഷനാണെനിക്ക് പൊതുവേ രാവിലെ എഴുന്നേറ്റ് ഞാന്‍ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് കേള്‍ക്കുന്നത് ബുദ്ധിമുട്ടാണ്.
എന്ത് ഇന്റര്‍വ്യൂസില്‍ പറഞ്ഞാലും താഴെ ഒരായിരം കമന്റ്‌സ് ഉണ്ടാകും. അതില്‍ തെറിവിളിയുണ്ടാകും നല്ല കമന്റ്‌സ് ഉണ്ടാകും ഇതൊക്കെ കാണുമ്പോള്‍ എന്തോ പോലെയാണ്. എനിക്ക് ആവശ്യം ഉണ്ടെങ്കില്‍ ഞാന്‍ പറയും. അല്ലാതെ എല്ലാത്തിനും കേറി അഭിപ്രായം പറയുന്നൊരാളല്ല ഞാന്‍.
രാവിലെ എഴുന്നേറ്റ് സമാധാനം പോകുന്ന കാര്യങ്ങള്‍ ഉണ്ടായാല്‍ ആ മുഴുവന്‍ ഡേ പോകും. ആവശ്യമുണ്ടെങ്കില്‍ ഞാന്‍ പറയും അല്ലാതെ പറയണമെന്ന് വിചാരിച്ച് ഞാന്‍ ഒന്നും പറയാറില്ല. അങ്ങനെ സൈലന്റായിരുന്നത് കൊണ്ട് ഇതുവരെ എനിക്ക് ഒരു കുഴപ്പവും വന്നിട്ടില്ല.
എല്ലാത്തിനും കേറി അഭിപ്രായം പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അഭിപ്രായം പറയണം, പറയണ്ട എന്നതെല്ലാം ഒരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. ചിലര്‍ ചോദിക്കും എന്താണ് അഭിപ്രായം പറയാത്തത്, എന്തുകൊണ്ട് സൈലന്റായി എന്നെല്ലാം ചോദിക്കും.
ഒരാളുടെ വ്യക്തിപരമായ കാര്യമാണത്. എന്തിനെയെങ്കിലും കുറിച്ച് അഭിപ്രായം പറയണം അല്ലെങ്കില്‍ പറയേണ്ട എന്നത് അവരുടെ സ്വാതന്ത്രമാണ്. ആ ഒരു സ്വാതന്ത്രത്തില്‍ ഒരാള്‍ക്കും കൈകടത്താന്‍ പറ്റില്ല.
ആരെയും ആകര്‍ഷിക്കാന്‍ വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഒരാള്‍ക്കും എന്റെ അടുത്ത് വന്ന് താന്‍ ഇത് പറഞ്ഞെ പറ്റുള്ളുവെന്ന് പറയാനുള്ള അധികാരമില്ല. ഒരുപാട് നല്ല മൂവ്‌മെന്റുകള്‍ നടക്കുന്നുണ്ടെന്ന് വച്ച് ഞാന്‍ എല്ലാത്തിലും കേറി അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല,” നമിത പറഞ്ഞു.
Content Highlight: actress namitha pramod saying about her silence