| Thursday, 1st June 2023, 11:31 am

ജീവിത പങ്കാളി ഡോമിനേറ്റ് ചെയ്യുകയാണെങ്കില്‍ അത് ടോക്‌സിസിറ്റിയാണ്: നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്യാണം ജീവിതത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അതൊരിക്കലും ആരുടെയും ആഗ്രഹങ്ങളെ ഡോമിനേറ്റ് ചെയ്യാന്‍ പാടില്ലെന്നും നമിത പ്രമോദ്. ജീവിത പങ്കാളി നമ്മളെ ഡോമിനേറ്റ് ചെയ്യുകയാണെങ്കില്‍ അത് ടോക്‌സിസിറ്റിയാണെന്നും റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.

‘ എനിക്ക് കല്യാണം കഴിഞ്ഞ ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരോട് വിവാഹജീവിതത്തെപ്പറ്റിയൊക്കെ സംസാരിക്കാറുണ്ട്. കല്യാണം എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതൊരിക്കലും നമ്മുടെ ആഗ്രഹങ്ങളെ ഡോമിനേറ്റ് ചെയ്യാന്‍ പാടില്ല.

വിവാഹജീവിതത്തില്‍ രണ്ട് പേര്‍ക്കും തുല്യമായ പവര്‍ ഉണ്ടായിരിക്കണം. സിനിമയില്‍ നിന്ന് കുറച്ച് മാറി നില്‍ക്കണോ വേണ്ടയോ എന്നത് നമ്മുടെ മാത്രം ചോയിസ് ആയിരിക്കണം. സിനിമയില്‍ ഒരുപാട് പേര്‍ കല്യാണത്തിന് ശേഷവും അഭിനയിക്കുന്നുണ്ട്. എന്റെ വീട്ടില്‍ നിന്ന് കല്യാണത്തിന് നിര്‍ബന്ധിച്ചിട്ടില്ല.

വീട്ടില്‍ നിന്ന് എന്നോട് പറഞ്ഞത് നിനക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം ഇല്ലെങ്കില്‍ വേണ്ടെന്നാണ്. ജീവിത പങ്കാളി നമ്മളെ ഡോമിനേറ്റ് ചെയ്യുകയാണെങ്കില്‍ അത് ടോക്‌സിസിറ്റിയാണ്, ‘ നമിത പറഞ്ഞു.

സിനിമ ഒരിക്കലും തന്റെ പഠനത്തിനെ ബാധിക്കരുത് എന്നുണ്ടായിരുന്നെന്നും താനൊരു ബോണ്‍ ആക്ടറല്ലെന്നും താരം പറഞ്ഞു. താന്‍ മോശമായിട്ട് അഭിനയിച്ച സിനിമകളും തരക്കേടില്ലാത്ത രീതിയില്‍ അഭിനയിച്ച സിനിമകളുമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘സിനിമ ഒരിക്കലും എന്റെ പഠനത്തെ ബാധിക്കരുതെന്നുണ്ടായിരുന്നു. സിനിമയില്‍ നിന്ന് ബ്രേക്കെടുക്കണമെന്നൊക്കെ തോന്നിയിട്ടുണ്ട്. പല ആര്‍ട്ടിസ്റ്റുകളും അടുപ്പിച്ച് തന്നെ സിനിമ ചെയ്യാറുണ്ട്. ഞാനൊരു ബോണ്‍ ആക്ടറൊന്നുമല്ല. മോശമായിട്ട് അഭിനയിച്ച സിനിമകളുമുണ്ട്. തരക്കേടില്ലാത്ത രീതിയില്‍ അഭിനയിച്ച സിനിമകളുമുണ്ട്.

എനിക്ക് ഒരു നടിയെന്ന രീതിയില്‍ വളരണമെന്നേ ഉണ്ടായിരുന്നുള്ളു. അത് ഷോക്കെയ്‌സ് ചെയ്യാനും കഴിയണം. അങ്ങനെയൊക്കെയുള്ള ആഗ്രഹങ്ങളെ എനിക്കുള്ളു.

ഞാനാര്‍ക്കും പ്രോമിസൊന്നും കൊടുത്തിട്ടില്ല, വര്‍ഷത്തില്‍ ഇത്ര സിനിമ വെച്ച് ചെയ്‌തോളാമെന്നൊന്നും. ഇപ്പോള്‍ പ്രായവും സ്‌കിന്‍ കളറൊന്നും സിനിമയില്‍ ഒരു പ്രശ്‌നമല്ല. എല്ലാ ആക്ടേഴ്‌സിന്റെ ജീവിതത്തിലും ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്ടാകും, ‘ നമിത പറഞ്ഞു.


Content Highlights: Actress Namitha Pramod about marriage and carrier

We use cookies to give you the best possible experience. Learn more