| Saturday, 28th January 2023, 10:14 pm

ഐ ലവ് യൂ മോളു... ഉമ്മാ ഉമ്മാ.. എന്നൊക്കെയാണ് അമ്പത് വയസുള്ള ചേട്ടന്മാര്‍ അയക്കുക: നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ലഭിച്ച പ്രണയാഭ്യര്‍ത്ഥനകളെ കുറിച്ച് പറയുകയാണ് നടി നമിത പ്രമോദ്. ലൊക്കേഷനില്‍ വെച്ചാണ് തനിക്ക് ആദ്യത്തെ പ്രണയലേഖനം കിട്ടുന്നേെതന്നും പ്ലസ് വണ്ണിന് പഠിക്കുന്ന സമയമായതിനാല്‍ താന്‍ പേടിച്ചു പോയിരുന്നെന്നും നമിത പറഞ്ഞു.

അതിന് ശേഷം ഇന്‍സ്റ്റഗ്രാമിലാണ് അത്തരത്തിലുള്ള മെസേജുകള്‍ വരുന്നതെന്നും അമ്പതു വയസുള്ള അമ്മാവന്മാരാണ് മെസേജ് അയക്കുന്നതെന്നും അവരുടെ പ്രൊഫൈലില്‍ നോക്കുമ്പോള്‍ മകളുടെയും പേരക്കുട്ടികളുടെയും കൂടെ നില്‍ക്കുന്ന ഫോട്ടോയാണ് കാണുകയെന്നും നമിത പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ സിനിമ ചെയ്യുമ്പോള്‍ ഡ്രൈവറിന്റെ അടുത്താണ് ലവ്‌ലെറ്റര്‍ കൊടിത്തുവിട്ടത്. അതില്‍ മോതിരം ഒക്കെ ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയമാണ്. നേരെ അച്ഛന് കൊണ്ടുകൊടുത്തു. ഇയാള്‍ എനിക്ക് പ്രേമലേഖനം തന്നുവെന്ന് ഞാന്‍ പറഞ്ഞു.

പക്ഷെ അവന്‍ കടയില്‍ പോയിട്ട് ഭാവി അമ്മായച്ഛന് ഷര്‍ട്ട്, മുണ്ടൊക്കെ കൊണ്ടു വന്നിട്ടുണ്ട്. അയാള്‍ സ്ഥിരം സ്‌റ്റോക്കിങായിരുന്നു. മോനെ ഇതൊന്നും നടക്കില്ലെന്ന് അച്ഛന്‍ അവനോട് പറഞ്ഞു.

കൂടെയുള്ള സ്റ്റാഫിനെ ഒക്കെ അവന്‍ ഡെയ്‌ലി വിളിച്ച് അന്വേഷിക്കും. പോസിറ്റീവ് റെസ്‌പോണ്‍സ് ഉണ്ടോയെന്ന് അറിയാന്‍ വേണ്ടിയിട്ടാണ്. എനിക്കും മെയില്‍ അയക്കുമായിരുന്നു. ഇന്നൊക്കെ ആയിരുന്നേല്‍ ഞാന്‍ അതില്‍ സന്തോഷിച്ചേനെ. വീട്ടുകാര്‍ ഇഷ്ടമുള്ളവനെ നോക്കിക്കോളൂ എന്ന് പറഞ്ഞ അന്നു മുതല്‍ ദാരിദ്രമാണ്.

പിന്നെ എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ അമ്പത് വയസുള്ള ചേട്ടന്മാരൊക്കെ മെസേജ് അയക്കും. മെസേജ് എടുത്തു നോക്കുമ്പോഴാണ് കോമഡി. ഐ ലവ് യൂ മോളു… ഉമ്മാ ഉമ്മാ എന്നൊക്കെയാണ് അയക്കുക. യു ആര്‍ മൈ ഡ്രീം ഗേള്‍ എന്ന് ഫോട്ടോക്ക് താഴെ കമന്റും ഇടും.

മൈ സോള്‍, ഉമ്മാ.. എന്നൊക്കെ അയച്ചു കൊണ്ടേയിരിക്കും. ആ ചേട്ടന്റെ പ്രൊഫൈലില്‍ കേറി നോക്കുമ്പോള്‍ കാണുന്നത്, ചേട്ടനും കൊച്ചു മക്കളും ഒക്കെയുള്ള ഫോട്ടോയാണ്,” നമിത പറഞ്ഞു.

content highlight: actress namitha pramod about love letters

We use cookies to give you the best possible experience. Learn more