തന്നെ കണ്ടപ്പോള്‍ ഒരു കുട്ടിക്കുണ്ടായ ഫാന്‍ മൊമന്റിനെക്കുറിച്ച് പറയുകയാണ് നടി നമിത പ്രമോദ്. താരത്തിന്റെ പുതിയ കഫേയായ സമ്മര്‍ ടൗണില്‍ എത്തിയാണ് ആരാധിക നമിതയെ കണ്ടത്.
കഫേയില്‍ വരണമെന്നത് തന്റെ വലിയ ആഗ്രമാണെന്ന് പറഞ്ഞ കുട്ടി പെട്ടെന്ന് തന്നെ ഒന്ന് തൊട്ടോട്ടെയെന്ന് ചോദിച്ചുവെന്നും നമിത പറഞ്ഞു. നമിതയെ തൊടണമെന്നത് ഭയങ്കര ആഗ്രമായിരുന്നുവെന്നും ഷേക്ക് ഹാന്‍ഡ് തന്നേട്ടെയൊവന്നൊക്കെ ചോദിച്ചുവെന്നും താരം പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് ആരാധികയെ കണ്ടതിനെക്കുറിച്ച് പറഞ്ഞത്.
”കഴിഞ്ഞ ദിവസം ഒരു ഇന്‍സിഡന്റ് ഉണ്ടായി. അതു പക്ഷെ സ്നേഹത്തോടെയാണ്. ദൂരെ നിന്നും ഒരു കുട്ടി കഫേയിലോട്ട് വന്നു. എനിക്ക് സമ്മര്‍ ടൗണില്‍ വരണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. താങ്ക്യൂ വന്നതില്‍ സന്തോഷമെന്നൊക്കെ ഞാന്‍ ആ കുട്ടിയോട് പറഞ്ഞു.
ഞാനൊന്ന് തൊട്ടോട്ടെയെന്ന് പെട്ടെന്ന് ആ കുട്ടി ചോദിച്ചു. കൈ നീട്ടി തൊട്ടോളൂ എന്ന് ഞാന്‍ പറഞ്ഞു. തൊട്ടപ്പോള്‍ ശ്… എന്നൊരു സൗണ്ട് ആ കുട്ടി ഉണ്ടാക്കി. എന്തുപറ്റിയെന്ന് ഞാന്‍ അപ്പോള്‍ ചോദിച്ചു.
എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു, ഞാനൊന്ന് ഷേക്ക് ഹാന്റ് തന്നോട്ടെയെന്ന് ആ കുട്ടി ചോദിച്ചു. അപ്പോള്‍ എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. അപ്പോഴും ഭയങ്കര സന്തോഷമായിരുന്നു. ആണ്‍കുട്ടിയല്ല പെണ്‍കുട്ടിയാണ് അങ്ങനെ ചോദിച്ചത്,” നമിത പറഞ്ഞു.
ജയസൂര്യ നായകനായ ഈശോയാണ് താരത്തിന്റെ ഏറ്റവും അവസാനമിറങ്ങിയ ചിത്രം. അശ്വതി എന്ന അഡ്വേക്കേറ്റിന്റെ റോളാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. നാദിര്‍ഷയാണ് ചിത്രം സംവിധാനം ചെയ്തത്.
content highlight: actress namitha pramod about her fan