|

തോന്നുമ്പോള്‍ മാത്രമാണ് സിനിമ ചെയ്യുന്നത്; ഇത്ര വര്‍ഷത്തിന്റെ ഇടയില്‍ ഇത്ര സിനിമ ചെയ്യണമെന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ: നമിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്തുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാത്തത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് മലയാളത്തിന്റെ യുവനടി നമിത പ്രമോദ്.

തനിക്ക് തോന്നുമ്പോള്‍ മാത്രമാണ് സിനിമ ചെയ്യുന്നതെന്നും ഇത്ര വര്‍ഷത്തിനിടയില്‍ ഇത്ര സിനിമകള്‍ ചെയ്തു തീര്‍ക്കണമെന്ന് നിര്‍ബന്ധമൊന്നും ഇല്ലല്ലോ എന്നാണ് നമിത ചോദിക്കുന്നത്.

സിനിമയെ സംബന്ധിച്ച് ഒന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടല്ല ചെയ്യുന്നതെന്നും തോന്നുമ്പോള്‍ മാത്രം സിനിമ ചെയ്യുക എന്നതാണ് തന്റെ രീതിയെന്നും നമിത പറയുന്നു.

ഓരോ തിരക്കഥയും എന്റെ അടുത്ത് വരുമ്പോള്‍ അതിലെ ഓരോ ഘടകങ്ങളും കൃത്യമായി നോക്കി എനിക്ക് കംഫേര്‍ട്ട് ആണെങ്കില്‍ മാത്രം ചെയ്യും. എനിക്ക് പൂര്‍ണമായി തൃപ്തി തോന്നിയാല്‍ മാത്രമേ ഞാന്‍ ഒക്കെ പറയാറുള്ളൂ. ഒരു തിരക്കഥ വരുമ്പോള്‍ അതില്‍ ഒറ്റ സീന്‍ മാത്രമേ ഉള്ളൂവെങ്കിലും അത് സിനിമയിലെ പ്രധാന ഭാഗമാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും.

ജയേട്ടന്റെ(ജയസൂര്യ)കൂടെയുള്ള ഒരു സിനിമ ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. അശ്വതി എന്നാണ് കഥാപാത്രത്തിന്റെ പേര്. അഡ്വക്കേറ്റാണ്. ഗൗരവമേറിയ വിഷയം സംസാരിക്കുന്ന സിനിമയാണ്. ത്രില്ലര്‍ ഴോണറില്‍ഒറ്റ രാത്രി നടക്കുന്ന സംഭവമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അതാണ് ഏറ്റവും പുതിയ വിശേഷമായി പറയാനുള്ളത്.

അതുപോലെ രഞ്ജിത്ത് അങ്കിളിന്റെ (സംവിധായകന്‍ രഞ്ജിത്ത് )  ഷോര്‍ട് ഫിലിമില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്.  പുതിയ മറ്റൊരു സിനിമയുടെ ചിത്രീകരണം ഈ മാസം തുടങ്ങും, ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നമിത പറഞ്ഞു.

ജീവിതത്തില്‍ മിസ് ചെയ്യുന്ന കാര്യങ്ങള്‍ എന്താണെന്ന ചോദ്യത്തിന് കോളേജില്‍ റെഗുലറായി പഠിക്കാന്‍ സാധിച്ചിട്ടില്ല എന്നൊരു സങ്കടം ഉണ്ടാകാറുണ്ടെന്നായിരുന്നു നമിതയുടെ മറുപടി. ഇപ്പോള്‍ ബി.എസ്.ഡബ്യൂ ചെയ്യുകയാണ്. വിഷമം ഉണ്ടെങ്കിലും അതിനേക്കാള്‍ അപ്പുറത്തേക്ക് ഈയൊരു പ്രായത്തിനുള്ളില്‍ ചെയ്യാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്. അതോര്‍ക്കുമ്പോള്‍ വിഷമത്തെ ബാലന്‍സ് ചെയ്യാന്‍ സാധിക്കും, നമിത പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Namitha Pramod About Her Cinema Career