സിനിമാ മേഖലയില്‍ സൗഹൃദ കൂട്ടങ്ങള്‍ അല്ലെങ്കില്‍ സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പ് ഒരുമിച്ച് സിനിമ ചെയ്യാറുണ്ട്. ഇത്തരം ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത് മലയാള സിനിമയെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടി നമിത പ്രമോദ്.
സിനിമാ ഇന്‍ഡസ്ട്രിയില്‍ ഓരോ ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നതും ആ ഗ്രൂപ്പുകള്‍ ഒരുമിച്ച് സിനിമ ചെയ്യുന്നതും സിനിമയെ സംബന്ധിച്ച് നല്ലതാണോ മോശമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
”നല്ല സിനിമകള്‍ വരുന്നുണ്ട്. പക്ഷെ പലരുടെയും ടാലന്റ് യൂസ് ചെയ്യപ്പെടാതെ പോകുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അസോസിയേഷന്റെ മീറ്റിങ്ങിനൊക്കെ പോകുന്ന സമയത്ത്, ഇപ്പൊ സിനിമ ചെയ്തിട്ട് കുറേ നാളായി എന്ന് ചില ആന്റിമാര്‍ പറയും.
നമ്മളും ഇതൊക്കെ തന്നെയാണ്, നമ്മളും സിനിമ ചെയ്തിട്ട് കുറേ നാളുകളായി. അങ്ങനെ തോന്നിയിട്ടുണ്ട്. ഈ ഗ്രൂപ്പുകള്‍ കാരണം ടാലന്റഡായ ആളുകളെ യൂസ് ചെയ്യാതെ പോകുന്നുണ്ട്.
പക്ഷെ നമുക്കതങ്ങനെ കുറ്റം പറയാനും പറ്റില്ല. അവരുടെ കംഫര്‍ട്ട് സോണ്‍ വെച്ച് ചെയ്യുന്നതായിരിക്കും. എനിക്കുമത് ഫീല്‍ ചെയ്തിട്ടുണ്ട്.
അഭിനയത്തില്‍ ചിലപ്പൊ കംഫര്‍ട്ട് സോണുകള്‍ ഉണ്ടായേക്കാം. പക്ഷെ ഗ്രൂപ്പ് എന്ന് പറയുന്ന സംഭവം ഇവിടെയുണ്ട്. പൊളിറ്റിക്‌സ് എന്നൊന്നും പറയാന്‍ പറ്റില്ല. എനിക്ക് തോന്നുന്നു, ഒരു ഫ്രണ്ട്‌സ് ഗ്രൂപ്പില്‍ വര്‍ക്ക് ചെയ്യുമ്പോഴുള്ള കംഫര്‍ട്ട് ലെവലായിരിക്കും കാരണം.
പക്ഷെ ഒരുപാട് നല്ല സിനിമകളാണ് വരുന്നത്. പിന്നെ എനിക്ക് തോന്നുന്നു ഇത് സ്ഥിരം നിലനില്‍ക്കുന്ന ഒരു കാര്യമല്ല. ചില സിനിമകള്‍ ചെയ്യുമ്പോള്‍ അവരുടെ പടങ്ങളിലേക്ക് നമ്മളെ വിളിക്കാറുണ്ട്. അങ്ങനെയാണ് ഇന്‍ഡസ്ട്രി വര്‍ക്ക് ചെയ്യുന്നത് എന്നൊന്നും പറയാന്‍ പറ്റില്ല,” നമിത പ്രമോദ് പറഞ്ഞു.
അതേസമയം 2020ല്‍ റിലീസ് ചെയ്ത അല്‍ മല്ലുവാണ് നമിത പ്രമോദിന്റെ അവസാനം മലയാള ചിത്രം.