ചെന്നൈ: വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ ആരാധകരെ സൃഷ്ടിച്ച നടിയാണ് നമിത. ഗ്ലാമറസ് വേഷങ്ങളിലൂടെയും മറ്റും യുവപ്രേഷകരുടെ മനസ്സില്‍ സ്ഥാനംനേടിയ നമിത തമിഴ്, മലയാളം ഉള്‍പ്പടെ നിരവധി ഭാഷകളില്‍ തന്റെ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്.
സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മികച്ച സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനും നമിതയ്ക്ക് അവസരം ലഭിച്ചു. ഇപ്പോഴിതാ നിര്‍മ്മാതാവും നായികയായും മലയാളത്തിലേക്ക് തിരികെയെത്താനൊരുങ്ങുകയാണ് നമിത ഇപ്പോള്‍.
ഇതിനിടെയാണ് സൂപ്പര്‍ഹിറ്റായ ഒരു മമ്മൂട്ടി ചിത്രത്തില്‍ തനിക്ക് ലഭിച്ച അവസരം മുടങ്ങിപ്പോയതിനെപ്പറ്റി താരം മനസ്സുതുറന്നത്. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നെന്നു എന്നാല്‍ പിന്നീട് ആ അവസരം നഷ്ടപ്പടുകയുമായിരുന്നുവെന്ന് നമിത പറഞ്ഞു.
ചിത്രത്തില്‍ രംഭ അവതരിപ്പിച്ച ഭാമ എന്ന കഥാപാത്രത്തിന്റെ റോളിലേക്കാണ് തന്നെ വിളിച്ചത്. ആ സമയത്തൊന്നും തനിക്ക് മാനേജരൊന്നുമുണ്ടായിരുന്നില്ലെന്നും ആ അവസരം നഷ്ടമായതില്‍ ഇപ്പോഴും സങ്കടം തോന്നാറുണ്ടെന്നും നമിത പറഞ്ഞു. എന്നാല്‍ ക്രോണിക് ബാച്ചിലറിന്റ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും നമിത പറഞ്ഞു.
തമിഴിലെ മുന്‍നിര നടന്മാര്ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അജിത്തിനൊപ്പം അഭിനയിച്ച ബില്ലയും വിജയ് യുടെ അഴകിയ തമിഴ് മകനുമാണ് തന്റെ പ്രിയ സിനിമകളെന്നും അവര്‍ പറഞ്ഞു.
താന്‍ കണ്ട ഏറ്റവും നല്ല വ്യക്തിത്വത്തിനുടമയും കഠിനാദ്ധ്വാനിയായ നടന് പ്രഭാസാണ്. തെലുങ്ക് ബില്ലയില്‍ അഭിനയിച്ചപ്പോള്‍ അതു കണ്ടറിഞ്ഞുവെന്നും നമിത പറയുന്നു.
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയും താരം മനസ്സുതുറന്നു. നായികയായി അഭിനയിച്ചാണ് താന്‍ സിനിമയിലേക്ക് വരുന്നത്. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ വന്നപ്പോള്‍ അത് വേണ്ടെന്ന് വെച്ചിട്ടില്ല. ഗ്ലാമര്‍ കാട്ടാന്‍ താന്‍ ഒരുക്കമാണെന്നും നമിത പറഞ്ഞു.
ബൗ വൗയെന്ന ചിത്രത്തിലൂടെയാണ് നമിത നിര്‍മ്മാതാവാകുന്നത്. സൗത്ത് ഇന്ത്യയിലെ പ്രശസ്തയായ യുട്യൂബ് വ്ളോഗര്‍ നിക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.
ജോലിയുടെ ഭാഗമായി എസ്റ്റേറ്റ് ബംഗ്ളാവില്‍ എത്തുകയും അവിടെ ഒരു കിണറിനുള്ളില്‍ രണ്ട് രാത്രിയും പകലും അകപ്പെടുകയും ചെയ്യുന്ന നിക്കിയെ ഒരു നായ എങ്ങനെ രക്ഷപ്പെടുത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക