| Saturday, 15th May 2021, 4:39 pm

എനിക്ക് അന്ന് നഷ്ടപ്പെട്ടത് ഒരു മമ്മൂട്ടി ചിത്രമാണ്: ആ വേഷം ഓര്‍ത്ത് ഇന്നും ദു:ഖമുണ്ട്: നമിത പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി, മുകേഷ്, ഭാവന, രംഭ തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച് ഹിറ്റായി മാറിയ ചിത്രമായിരുന്നു സിദ്ദിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ക്രോണിക് ബാച്ചിലര്‍. മുകേഷിന്റെ നായികയായി ഭാവനയും മമ്മൂട്ടിയുടെ നായികയായി രംഭയും അഭിനയിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായി മാറി. എന്നാല്‍ ക്രോണിക് ബാച്ചിലറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നഷ്ടബോധം തോന്നുന്ന ഒരു താരമുണ്ട്. മറ്റാരുമല്ല തെന്നിന്ത്യന്‍ സിനിമാ താരമായ നമിതയാണ് അത്.

ക്രോണിക് ബാച്ചിലറില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്ന രംഭയുടെ വേഷം തന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടതോര്‍ത്ത് ഇന്നും വിഷമമുണ്ടെന്നാണ് നമിത ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ ക്രോണിക് ബാച്ചിലറില്‍ രംഭ അവതരിപ്പിച്ച വേഷം ചെയ്യാന്‍ സിദ്ദിഖ് സര്‍ എന്നെ അന്വേഷിച്ചിരുന്നു. ആ സമയത്ത് എനിക്ക് മാനേജരും മറ്റും ഉണ്ടായിരുന്നില്ല. ആ സിനിമ തമിഴില്‍ വന്നപ്പോള്‍ രംഭയുടെ വേഷം ഞാനാണ് ചെയ്തത്. മലയാളം ക്രോണിക് ബാച്ചിലര്‍ നഷ്ടപ്പെട്ടതില്‍ ഇപ്പോഴും ദു:ഖമുണ്ട്. ഒരു പക്ഷേ അന്ന് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമായിരുന്നു. നഷ്ടപ്പെട്ടത് ഒരു മമ്മൂട്ടി ചിത്രം കൂടിയാണ്,’ നമിത പറയുന്നു.

നായികയായി അഭിനയിച്ചതിനേക്കാള്‍ ശ്രദ്ധേയമായത് ഗ്ലാമര്‍ വേഷമാണല്ലോ എന്ന ചോദ്യത്തിന് തമിഴില്‍ ഒട്ടുമിക്ക നായികമാരും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുന്നു. അത് അവര്‍ തെരഞ്ഞെടുക്കുന്നതല്ല. സംഭവിക്കുന്നതാണ്. ഞാന്‍ ചെയ്യുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടാകും. ഗ്ലാമര്‍ വേഷത്തിലെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നെങ്കില്‍ എനിക്ക് അത് സന്തോഷമാണ്. നായികയായി അഭിനയിച്ചാണ് തുടക്കം. ഗ്ലാമര്‍ വേഷങ്ങള്‍ വന്നപ്പോള്‍ മാറി നിന്നില്ല. അങ്ങനെ കാണാനാണ് താത്പര്യം, നമിത പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Namitha about a role in mammootty movie she missed

We use cookies to give you the best possible experience. Learn more