Entertainment news
ആ സീനില്‍ എന്തിനാണ് ദുല്‍ഖര്‍ അങ്ങനെ ചെയ്തതെന്ന് മനസിലായില്ല; തിയേറ്ററില്‍ കണ്ടപ്പോഴാണ് അതിന്റെ ഇമ്പാക്ട് അറിഞ്ഞത്: മൃണാള്‍ താക്കൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 20, 12:19 pm
Tuesday, 20th December 2022, 5:49 pm

ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും ഒന്നിച്ചെത്തിയ സീതാരാമത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനുകളെക്കുറിച്ച് പറയുകയാണ് മൃണാള്‍ താക്കൂര്‍. ദുല്‍ഖര്‍ അഭിനയിച്ച സീനിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സിനേക്കുറിച്ചും തിയേറ്ററില്‍ സിനിമ കണ്ടപ്പോള്‍ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ചും മൃണാള്‍ പറഞ്ഞു. പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സീതാരാമത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് മൊമന്റുകളുണ്ട്. ഈ സിനിമ വളരെ സ്‌പെഷലാണ്. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ഒരു സീന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ‘അപ്പോള്‍ ഞാന്‍ ഇനി അനാഥനല്ലല്ലെ’യെന്ന് സീതയോട് റാം ചോദിക്കുന്നുണ്ട്. ആ സീന്‍ ഒരു രക്ഷയുമില്ല.

ഞാന്‍ ആദ്യയായിട്ട് ആ സിനിമ കണ്ട സമയത്ത് റാം അനുഭവിക്കുന്ന വേദന എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. ആ സീനാണ് എന്റെ ഹൃദയം തകര്‍ത്തത്. ദുല്‍ഖര്‍ ആ കഥാപാത്രം ചെയ്ത രീതിയായാലും ഡയലോഗ് പറയുന്നതിലായാലും ഒരുപാട് ഉള്ളില്‍ തങ്ങിനില്‍ക്കുന്ന രീതിയിലുള്ള അവതരണമാണ് അദ്ദേഹത്തിന്റേത്.

വേറെ ഒരു സീന്‍ കൂടെ എനിക്ക് ഇഷ്ടമുണ്ട്. ആ സീനില്‍ ഞാനും ഉണ്ട്. ക്ലൈമാക്‌സ് സീനില്‍ ഞാന്‍ ബാത്ഡബ്ബിന്റെ അടുത്ത് ഇരുന്ന് റാമിന്റെ ലെറ്റര്‍ വായിക്കുന്നതാണ്. റാമിന്റെ ശബ്ദത്തിലാണ് കത്ത് കേള്‍ക്കുക. ഞാന്‍ ആ സീന്‍ ചെയ്യുമ്പോള്‍ എന്റെ കയ്യില്‍ വെറും ഒരു പേപ്പര്‍ മാത്രമെ ഉള്ളു.

ആ സീന്‍ ഞങ്ങള്‍ ഷൂട്ട് ചെയ്തത് പല ദിവസങ്ങളിലായിട്ടാണ്. തുടര്‍ച്ചയായിട്ട് ചെയ്തത് അല്ല. അഭിനയിക്കുമ്പോള്‍ പോലും സ്‌ക്രീനില്‍ കാണുമ്പോള്‍ ഇങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഡയറക്ടര്‍ ഹനുവിന്റെ വിഷനെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല.

 

ഇതെന്റെ ആദ്യത്തെ തെലുങ്ക് സിനിമയാണ്. ആദ്യമൊന്നും എനിക്ക് മനസിലാവുന്നില്ലായിരുന്നു എന്തിനാണ് എന്നെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്ന്. പിന്നീട് സിനിമ കണ്ടപ്പോഴാണ് അദ്ദേഹം ഓരോ സീനും ആ രീതിയില്‍ എടുത്തതെന്തിനാണെന്ന് എനിക്ക് മനസിലായത്.

ബാത്ഡബ്ബില്‍ എന്തിനാണ് ദുല്‍ഖര്‍ ഇരുന്നതെന്ന് പോലും അപ്പോഴാണ് എനിക്ക് മനസിലായത്. കത്ത് വായിക്കുമ്പോള്‍ റാമിന്റെ പ്രസന്‍സ് സീതക്ക് അനുഭവപ്പെടുന്നുണ്ട് പ്രേക്ഷകരെ അറിയിക്കാനായിരുന്നു അതെല്ലാം. ആ സീന്‍ എനിക്ക് ഒരുപാട് ഇഷ്ടമായി,” മൃണാള്‍ പറഞ്ഞു.

content highlight:actress mrunal thakur about seetha ramam movie and dulquer salman