മലയാളികളുടെ പ്രിയനടി മോളി കണ്ണമാലി ഹോളിവുഡ് സിനിമയിലേക്ക് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ‘ടുമോറോ’ എന്ന ചിത്രത്തിലാണ് മോളി അഭിനയിക്കുന്നത്. ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ്.കെ.മാത്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആന്തോളജി ചിത്രമാണ് ‘ടുമോറോ’.
രാജ്യന്തരതാരങ്ങളാണ് മോളിയുടെ കൂടെ സിനിമയിലെത്തുന്നത്. ജോയ്.കെ.മാത്യുവുമായുള്ള പരിചയത്തിന്റെ ഫലമായാണ് തന്നെ തെരഞ്ഞെടുത്തതെന്ന് മോളി പറഞ്ഞിരുന്നു.
ഒരു സമയത്ത് ശാരീരികമായി തളര്‍ന്നുപോയിരുന്ന തന്നെ മമ്മൂട്ടി സഹായിച്ചിരുന്നെന്ന് നടി പറഞ്ഞു. രണ്ടാമത്തെ അറ്റാക്ക് വന്നത് സ്‌റ്റേജ് ഷോയില്‍ കേറാന്‍ നില്‍ക്കുന്ന സമയത്തായിരുന്നെന്നും അന്ന് എല്ലാരും പറഞ്ഞത് താന്‍ മരിച്ച് പോകുമെന്നായിരുന്നെന്നും മോളി കണ്ണമാലി ജിഞ്ചര്‍ മീഡിയയോട് പറഞ്ഞു.
”എനിക്ക് സുഖമില്ലെന്ന് അറിഞ്ഞിട്ട് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടുപോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്റോ ജോസഫിനെ പറഞ്ഞുവിട്ടിരുന്നു. ഹോസ്പിറ്റലില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും എന്റെ ഹെല്‍ത്ത് ശരിയാവില്ലെന്ന് പറഞ്ഞു.
ഓപ്പറേഷന്‍ ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. മരുന്നുകൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്ന്. വേറെയൊന്നും കൊണ്ടല്ല, ഓപ്പറേഷന്‍ കഴിഞ്ഞ് വന്നാല്‍ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ കെയര്‍ ചെയ്യാനും ആളില്ല.
നല്ല പ്രായത്തില്‍ തന്നെ എനിക്ക് പ്രഷര്‍ വന്നു. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ തളര്‍ന്ന് പോയിരുന്നു. സിനിമ ഫീല്‍ഡിലേക്ക് കുറച്ച് പൈസയൊക്കെ ഉണ്ടാക്കി വന്നതായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്.
രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാനാകെ തളര്‍ന്ന് പോയിരുന്നു. രണ്ടാമത്തെ അറ്റാക്ക് വന്നത് സ്‌റ്റേജ് ഷോയില്‍ കേറാന്‍ നില്‍ക്കുന്ന സമയത്തായിരുന്നു. അന്ന് എല്ലാരും പറഞ്ഞത് ഞാന്‍ മരിച്ച് പോകുമെന്നായിരുന്നു.
അങ്ങനെ വല്ലാതെ കടത്തിലായി പോയിരുന്നു. മമ്മൂക്ക പറഞ്ഞിട്ട് ആന്റോ ജോസഫ് അപ്പോഴാണ് പൈസ കൊണ്ടു തന്നത്. പിന്നെ ഞാന്‍ അദ്ദേഹത്തോട് പൈസക്ക് ചോദിച്ചിട്ടില്ല,” മോളി കണ്ണമാലി പറഞ്ഞു.
content highlight: actress Molly Kannamali said that Mammoottyd’s help