| Friday, 17th March 2023, 11:55 am

അഭിനയിച്ച് മാത്രം നടക്കണ്ട, കല്ല്യാണം കഴിക്കണ്ടേയെന്ന് ഉപദേശിച്ചത് മമ്മൂക്ക; സ്ത്രീകള്‍ ഇരുപതില്‍ വിവാഹം കഴിച്ചില്ലെങ്കില്‍ കഷ്ടമാണെന്ന് പറഞ്ഞു: മോഹിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇരുപത്തിയൊന്നാമത്തെ വയസില്‍ വിവാഹം കഴിക്കാന്‍ തന്നെ ഉപദേശിച്ചത് മമ്മൂട്ടിയാണെന്ന് നടി മോഹിനി. മറവത്തൂര്‍ കനവ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടി തന്നോട് വിവാഹം കഴിക്കാന്‍ വൈകരുതെന്ന് പറഞ്ഞതെന്ന് മോഹിനി പറഞ്ഞു.

ഇന്ത്യയില്‍ സ്ത്രീകള്‍ വിവാഹം കഴിക്കേണ്ടത് ഇരുപത് വയസിലാണെന്നും അതിലും കൂടുതല്‍ പോയാല്‍ കഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മോഹിനി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മോഹിനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്ക ഒരു സീനിയര്‍ നടന്‍മാത്രമല്ല. ഒരു ഫാമിലി മെമ്പറിനെ പോലെയാണ്. ചില സമയത്ത് നമ്മുടെ അടുത്ത് വന്നിരുന്ന് സീരിയസായിട്ട് സംസാരിക്കും. അദ്ദേഹത്തിന്റെ ഫാമിലിയെക്കുറിച്ചും ജീവിതത്തില്‍ സ്വീകരിക്കേണ്ട മൂല്യങ്ങളെക്കുറിച്ചെല്ലാം നമ്മളോട് സംസാരിക്കും.

അദ്ദേഹമാണ് വിവാഹം കഴിക്കണമെന്ന് എന്നെ ഉപദേശിച്ചത്. ആ സമയത്ത് വിവാഹത്തെക്കുറിച്ച് ഞാന്‍ ആലോചിക്കാനിരിക്കുന്ന സമയമായിരുന്നു. എനിക്ക് ഒരു 20,21 വയസ് ആയിരുന്നു.

മരവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യുന്ന സമയത്ത് മമ്മൂക്ക എന്റെ അടുത്ത് വന്ന് പറഞ്ഞതാണ്. എത്ര വയസ് ആയി എന്ന് ചോദിച്ചു. 21 വയസാണ് മമ്മൂക്കയെന്ന് ഞാന്‍ കൂളായി പറഞ്ഞു.

എന്നാല്‍ പോയി കല്യാണം കഴിക്കെന്ന് അദ്ദേഹം പറഞ്ഞു. നീ ഇങ്ങനെ അഭിനയിച്ച് മാത്രം നടക്കേണ്ട. കുടുംബജീവിതം വളരെ പ്രധാനപ്പെട്ടതാണ്. നീ പെട്ടെന്ന് കല്യാണം കഴിക്കണം. അതും നല്ലൊരു വ്യക്തിയെ തന്നെ കഴിക്കണം.

അതൊക്കെ അദ്ദേഹം പറഞ്ഞപ്പോഴാണ് ഞാന്‍ സീരിയസായിട്ട് ലൈഫിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയത്. അദ്ദേഹം എനിക്ക് യാഥാര്‍ത്ഥ്യം കാണിച്ചു തന്നു. മോഹിനിക്ക് ഇപ്പോള്‍ മാര്‍ക്കറ്റ് ഉണ്ട്. 21 വയസാണ്, ചെറുപ്പമാണ്.

മുപ്പത് വയസ് വരെ മോഹിനിക്ക് അവസരങ്ങള്‍ കിട്ടും. മുപ്പത് വയസ് കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്ത്രീകള്‍ വിവാഹം കഴിക്കുന്നത് ഇരുപത് വയസിലാണ്. അതിലും കൂടുതല്‍ പോയാല്‍ കഷ്ടമല്ലെയെന്ന് അദ്ദേഹം ചോദിച്ചു. അന്നത്തെ കാലത്താണ് ഇന്നായിരുന്നെങ്കില്‍ ഒരു മുപ്പത് വയസിലായിരുന്നു ഞാന്‍ വിവാഹം കഴിക്കുക,” മോഹിനി പറഞ്ഞു.

content highlight: actress mohini about mammootty

We use cookies to give you the best possible experience. Learn more