Entertainment news
പൃഥ്വിരാജ് എനിക്ക് ഐശ്വര്യമാണ്, ലക്കിലി സംഭവിച്ച ഒരു കോമ്പിനേഷനാണ്: മിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 04, 03:04 am
Saturday, 4th March 2023, 8:34 am

10 വര്‍ഷമായി മലയാള സിനിമയില്‍ നായികയായും ക്യാരക്ടര്‍ റോളുകള്‍ ചെയ്തും ശ്രദ്ധേയയാണ് മിയ. ഏറ്റവും കൂടുതല്‍ അഭിനയിച്ചത് പൃഥ്വിരാജിന്റെ കൂടെയാണോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മിയ.

പൃഥ്വിരാജ് തന്റെ ഐശ്വര്യമാണെന്നും അദ്ദേഹത്തിനൊപ്പമുള്ള സിനിമകള്‍ ഭാഗ്യം കൊണ്ട് സംഭവിക്കുന്നതാണെന്നും മിയ പറഞ്ഞു. പൃഥ്വിരാജിനൊപ്പം അഭിനയിച്ചതെല്ലാം തിയേറ്ററിലും നല്ല റെസ്‌പോണ്‍സ് ലഭിച്ച സിനിമകളാണെന്നും മിയ പറഞ്ഞു.

അദ്ദേഹത്തിന്റെ നായികയായി കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹം അഭിനയിച്ച ഒരുപാട് സിനിമകളില്‍ താന്‍ ഭാഗമായിട്ടുണ്ടെന്ന് മിയ പറഞ്ഞു. റെഡ്. എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പൃഥ്വിരാജാണ് എന്റെ ഐശ്വര്യം. രാജു ഏട്ടന്റെ കൂടെ ചെയ്ത സിനിമകളെല്ലാം ലക്കിലി തിയേറ്ററിലും വലിയ വിജയമായിട്ടുണ്ട്. മെമ്മറീസില്‍ എനിക്ക് ഭയങ്കര വലിയ റോള്‍ ഒന്നുമല്ല. പക്ഷെ അവസാനം ആ പടം എടുത്ത് നോക്കുമ്പോള്‍ ഞാനും അതില്‍ ഒരു പാര്‍ട്ട് ആണ്.

പാവാട നല്ല പോലെ ഓടിയ ഫിലിം ആയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സില്‍ ഞാന്‍ സുരാജേട്ടന്റെ വൈഫായിട്ടാണ് വരുന്നത്. പക്ഷെ രാജുവേട്ടന്‍ പ്രൊഡ്യൂസ് ചെയ്ത ആ പടത്തില്‍ ഞാനുമുണ്ട്.

അങ്ങനെ ചില കോമ്പിനേഷനുകള്‍ അദ്ദേഹത്തിന്റെയൊപ്പം വര്‍ക്ക് ചെയ്ത് വന്നു എന്നുമാത്രമെയുള്ളൂ. ലക്കിലി സംഭവിച്ച ഒരു കോമ്പിനേഷനായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്,” മിയ പറഞ്ഞു.

പ്രണയവിലാസമാണ് മിയയുടെ ഏറ്റവും പുതിയ ചിത്രം. അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

content highlight: actress miya about prithviraj