കൊച്ചി: മലയാളത്തില്‍ മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടിയാണ് മേനക. കുറഞ്ഞകാലയളവില്‍ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനും മേനകയ്ക്ക് സാധിച്ചു. നിര്‍മാതാവ് സുരേഷ് കുമാറിനെയാണ് മേനക വിവാഹം ചെയ്തത്.
തങ്ങളുടെ പ്രണയമറിഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞ മുന്നറിയിപ്പിനെപ്പറ്റി തുറന്നുപറയുകയാണ് മേനക. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു മേനകയുടെ പരാമര്‍ശം.
‘ഞങ്ങളുടെ കല്യാണ സമയത്ത് എല്ലാവരും പറയുമായിരുന്നു മേനക സൂക്ഷിക്കണം മൂപ്പര്‍ക്ക് പിള്ളേരുകളി കൂടുതലാണ് എന്നൊക്കെ. സുരേഷേട്ടന്റെ സുഹൃത്തുക്കള്‍ വരെ ഇതാണ് പറഞ്ഞിരുന്നത്.
അതൊക്കെ ശരിയാകും എന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. ഒന്നും മിണ്ടാത്ത ഭാര്യയുടെ ക്ലൈമാക്സ് സീന്‍ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ സെറ്റില്‍ വെച്ച് എനിക്ക് ഫോണ്‍ വന്നു.
ബാലു കിരിയത്ത് വന്നു പറഞ്ഞു മേനകയുടെ സുരേഷ് കുമാര്‍ വിളിക്കുന്നുവെന്ന്. ചെന്ന് സംസാരിച്ച് വാ. എനിക്കറിയാം എന്ന് പറഞ്ഞു അദ്ദേഹം. അങ്ങനെ ഞാന്‍ പോയി സംസാരിച്ച് വന്നപ്പോള്‍ മമ്മൂക്ക എന്നോട് ഒരു ചോദ്യം.
ആരാ, അവനാണോ എന്ന് മമ്മൂക്ക ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. മമ്മൂക്ക എന്തിനാ വെറുതെ. അഭിനയിച്ചാല്‍ പോരെയെന്ന് പറഞ്ഞു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ഞാനൊരുകാര്യം പറയാം കൊച്ചേ. നിന്നെ എനിക്ക് അറിയാം. നിന്റെ കുടുംബത്തിനെയും അറിയാം.
അവനെയും എനിക്കറിയാം. അവന്റെ കുടുംബത്തിനെയും അറിയാം. പക്ഷെ ഇത് ശരിയാവുല്ല. കെട്ടി രണ്ടാമത്തെ ദിവസം നിങ്ങള്‍ തെറ്റിപ്പിരിയും. അതുകൊണ്ട് വേണ്ട. ഞാന്‍ നിന്റെ നന്മയ്ക്ക് വേണ്ടി പറയുകയാണ് എന്ന് മമ്മൂക്ക പറഞ്ഞു.
അപ്പോള്‍ ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ചേട്ടാ നോക്കിക്കോളു, ഞങ്ങള്‍ നന്നായി ജീവിച്ച് കാണിച്ച് തരുമെന്ന്. പിന്നെ അദ്ദേഹം ഒന്നും പറഞ്ഞില്ല,’ മേനക പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights; Actress Menaka Talks About Her Marriage