| Tuesday, 25th April 2023, 11:21 pm

കീര്‍ത്തിയെ കുന്ദവൈക്കും പൂങ്കുഴലിക്കും വേണ്ടി ഫിക്‌സ് ചെയ്തിരുന്നു, അഭിനയിക്കാന്‍ കഴിയാത്തതില്‍ അവള്‍ക്ക് വിഷമമുണ്ട്: മേനക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കാന്‍ കീര്‍ത്തി സുരേഷിന് അവസരം ലഭിച്ചിരുന്നെന്ന് നടി മേനക. തൃഷ അവതരിപ്പിച്ച കുന്ദവൈക്ക് വേണ്ടിയാണോ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച പൂങ്കുഴലിക്ക് വേണ്ടിയാണോ സമീപിച്ചതെന്ന് തനിക്ക് അറിയില്ലെന്നും മേനക പറഞ്ഞു.

രണ്ടില്‍ ഏതെങ്കിലും കഥാപാത്രം ചെയ്യാന്‍ ലഭിച്ചിരുന്നെന്നും രജനികാന്തിന്റെ കൂടെ അഭിനയിക്കാന്‍ വേണ്ടിയാണ് ആ സിനിമയില്‍ നിന്നും പിന്മാറിയതെന്നും മേനക പറഞ്ഞു. അതിന്റെ പേരില്‍ കീര്‍ത്തി സുരേഷിന് നല്ല വിഷമം ഉണ്ടായിരുന്നെന്നും മേനക കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് മേനക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കീര്‍ത്തിയെ കുന്ദവൈക്കും പൂങ്കുഴലിക്കും വേണ്ടി ഫിക്‌സ് ചെയ്തിരുന്നു. ന്യൂസിലും ആ കാര്യം വന്നിരുന്നു. അണ്ണാത്തെയും പൊന്നിയിന്‍ സെല്‍വനും തമ്മില്‍ ഡേറ്റ് ക്ലാഷ് വന്നു. അതുകൊണ്ട് അവള്‍ക്ക് തായ്‌ലാന്‍ഡ് വരെ പോകാന്‍ കഴിയില്ലായിരുന്നു.

ഡേറ്റ് പ്രശ്‌നം വന്നതുകൊണ്ട് അവള്‍ക്ക് ആ സെറ്റില്‍ തന്നെ ഇരിക്കേണ്ടി വന്നു. അതുകൊണ്ട് ഒരു വിഷമത്തോടെയാണ് ആ റോള്‍ വേണ്ടെന്ന് വെച്ചത്. പൊന്നിയിന്‍ സെല്‍വനില്‍ ഇല്ലാത്തതില്‍ അവള്‍ കുറേ വിഷമിച്ചിരുന്നു.

എന്ത് ചെയ്യുമ്പോഴും ഒരു ഗുണമുണ്ടാകും. നമുക്ക് ഒരു കാര്യം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അത് നമുക്ക് വിധിച്ചിട്ടില്ലെന്നാണ് അര്‍ത്ഥം. രജനി സാറിന്റെ കൂടെ അഭിനയിക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലെ. അതും അണ്ണാത്തെയില്‍ ഉള്ളത് ചേട്ടനും അനിയത്തിയും തമ്മിലുള്ള മനോഹരമായ സ്‌നേഹബന്ധമാണ്.

അവളുടെ എക്‌സാം നടക്കുന്ന സമയത്ത് ഞാന്‍ അവളോട് രജനികാന്ത് സാര്‍ യന്തിരന്‍ ഷൂട്ടിന് അടുത്തുള്ള ഹോട്ടലില്‍ വന്ന കാര്യം പറഞ്ഞിരുന്നു. എവിടെ ആണ് അമ്മാ… എനിക്ക് അദ്ദേഹത്തെ കാണണമെന്നാണ് അവള്‍ പറഞ്ഞത്.

രാവിലെ പത്ത് മണിക്ക് ഞങ്ങള്‍ കാണാന്‍ പോകുന്നുണ്ട്. അപ്പോയിന്‍മെന്റ് കിട്ടിയിട്ടുണ്ടെന്നാണ് ഞാന്‍ അവളോട് പറഞ്ഞത്. ആ സമയത്ത് അവള്‍ക്ക് എക്‌സാം നടക്കുന്നുണ്ട്. പരീക്ഷയെല്ലാം പിന്നെ സാറെ കാണണം എന്നാണ് അവള്‍ പറഞ്ഞത്. കുന്ദവൈയാണോ പൂങ്കുഴലിയാണോ എന്ന് എനിക്ക് അറിയില്ല അതുകൊണ്ടാണ് ആ ക്യാരക്ടര്‍ ചെയ്യാതിരുന്നത്,” മേനക പറഞ്ഞു.

content highlight: Actress Menaka says that Keerthy Suresh got an opportunity to act in Ponniyin Selvan

We use cookies to give you the best possible experience. Learn more