മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് നടി മേഘ്‌നാ രാജ്. നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മേഘ്‌നയ്ക്ക് നിരവധി ആരാധകരാണ് ഇവിടെയുള്ളത്.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മേഘ്‌ന. ‘ശബ്ദ’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ മേഘ്‌നക്ക് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് കന്തരാജ് കണല്ലി.
മേഘ്‌ന രാജ് തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. എന്റെ പുതിയ ചിത്രമായ ‘ശബ്ദ’ പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ ‘ഇരുവുഡെല്ലവ ബിട്ടു എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും താന്‍ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കാമെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും മേഘ്‌ന രാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിനയന്‍ സംവിധാനം ചെയ്ത’യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌ന രാജ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രത്തിലെ അഭിനയമാണ് മേഘ്‌നയെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ പരിചിതയാക്കിയത്.
പിന്നീട് മോഹന്‍ലാല്‍ നായകനായ ചിത്രം ‘റെഡ് വൈനി’ലും താരം അഭിനയിച്ചിരുന്നു. ‘കുരുക്ഷേത്ര’ എന്ന സിനിമയാണ് മേഘ്‌ന രാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ ‘100 ഡിഗ്രി സെല്‍ഷ്യല്‍സ്’ എന്ന ചിത്രത്തിനായി മേഘ്‌ന പാടിയിട്ടുമുണ്ട്.
View this post on Instagram
‘ബെണ്‍ഡു അപ്പാരൊ ആര്‍.എം.പി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് സിനിമയിലെത്തുന്നത്. ‘ഉയര്‍തിരു 420’ എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
ഗര്‍ഭിണിയായിക്കെയായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരജ്ഞീവി സര്‍ജയുടെ മരണം.
Content Highlight: Actress Megna Sarja Announce her New Movie