താന്‍ പൊട്ടത്തരങ്ങള്‍ വിളിച്ച് പറയുകയാണെന്ന് പറഞ്ഞ് ഒരു വീഡിയോ പ്രചരിച്ചിരുന്നെന്നും എന്നാല്‍ താന്‍ അതില്‍ കാര്യമായിട്ട് സംസാരിക്കുകയായിരുന്നെന്നും മലയാളം സീരിയല്‍ ഫെയിം മേഘ്‌ന.
കേരളത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് റോഡില്‍ മേക്കപ്പ് ഇടാന്‍ പറ്റാത്തതാണെന്ന് പറഞ്ഞിരുന്നെന്നും ആ വീഡിയോ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നെന്നും അവര്‍ പറഞ്ഞു.
ചെന്നൈയെ കേരളവുമായി താരതമ്യം ചെയ്തപ്പോള്‍ ഒരു നടിയെന്ന നിലയില്‍ താന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് മേക്കപ്പ് ഇടുന്ന കാര്യത്തില്‍ തന്നെയായിരുന്നെന്നും ചെന്നൈയില്‍ അത്തരത്തിലുള്ള പ്രശ്‌നമില്ലെന്നും മേഘ്‌ന പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌ന ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് ആ സമയത്ത് എന്താണ് ബുദ്ധിമുട്ടെന്ന് അവര്‍ ചോദിച്ചു. കേരളത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്താണെന്നാണ് ചോദിച്ചത്. ആ സമയത്ത് ചെന്നൈയില്‍ പതിനഞ്ച് ദിവസവും ബാക്കി ദിവസങ്ങളില്‍ കേരളത്തിലുമാണ് ഞാന്‍ താമസിച്ചിരുന്നത്. പറയുമ്പോള്‍ ഭയങ്കര തള്ളാണെന്നാണ് എല്ലാവരും കരുതുക. അത് ഓക്കെ ഫൈന്‍ വാട്ട് എവര്‍.
ചില ദിവസങ്ങളില്‍ ഷൂട്ടിങ്ങിന് പോകുന്ന വഴിയിലൊക്കെയാണ് ഞാന്‍ മേക്കപ്പ് ഇടാറുണ്ടായിരുന്നത്. ചെന്നൈയില്‍ ഭയങ്കര സുഖായിരുന്നു. പക്ഷേ കേരളത്തില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്തെ എന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് അതുതന്നെയായിരുന്നു. (ചിരിക്കുന്നു).
നമുക്ക് ലൈഫ് എന്താണെന്നോ അല്ലെങ്കില്‍ മറ്റ് കാര്യങ്ങളെ കുറിച്ചുള്ള ബോധം ഒന്നും ഇല്ലായിരുന്നു. അപ്പോള്‍ ഞാന്‍ അതങ്ങ് പറഞ്ഞു. അതുപോലെ ചെന്നൈ, മുംബൈ പോലുള്ള ‘രാജ്യത്ത്്’ എന്ന് പറഞ്ഞ് ഞാന്‍ ചെറിയ പോസ് ഇട്ടിട്ടുണ്ടായിരുന്നു. സംസാരത്തില്‍ ഒരു ബ്രേക്ക് വന്നിട്ടാണ് ഞാന്‍ ഇന്റര്‍നാഷണലിലേക്ക് പോയത്. പക്ഷെ അവര്‍ ആ പോസ് കട്ട് ചെയ്തിട്ട് നേരെ ദുബായിലേക്ക് പോയി.
പക്ഷെ പൊട്ടത്തരം പറഞ്ഞില്ലെന്ന് ഞാന്‍ പറയുന്നില്ല. അത് പറഞ്ഞത് അങ്ങനെത്തന്നെയാ. അതില്‍ മാറ്റമൊന്നുല്ല. (ചിരിക്കുന്നു),’ മേഘ്‌ന അഭിമുഖത്തില്‍ പറഞ്ഞു.
Content Highlights: Actress Meghna responds to the trolls