| Thursday, 11th March 2021, 12:04 pm

സണ്ണി ലിയോണിനെ കടത്തിവെട്ടുമല്ലോ എന്ന് കമന്റ്; ആരാ വീട്ടിലുള്ളവരാണോയെന്ന് മീര നന്ദന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുല്ല എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ നടിയാണ് മീര നന്ദന്‍. പിന്നീട് പൃഥ്വിരാജിന്റെ പുതിയ മുഖം അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ നായികയായി മീരയെത്തി.

മിനിസ്‌ക്രീന്‍ അവതാരകയായി കടന്നു വന്ന ശേഷമായിരുന്നു മീര സിനിമയിലേക്കെത്തിയത്. മലയാളസിനിമയ്ക്ക് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം താരം സജീവമായി. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന മീര ദുബായില്‍ ആര്‍.ജെ ആയി ജോലി ചെയ്യുകയാണ്.

തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മീരയുടെ ചിത്രങ്ങള്‍ക്കെല്ലാം ആരാധകരും ഏറെയാണ്. കഴിഞ്ഞ ദിവസം ചുവന്ന ജാക്കറ്റും കറുത്ത ഷോര്‍ട്ട്‌സും ധരിച്ച ഒരു ചിത്രം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ ഈ ഫോട്ടോയ്ക്ക് താഴെ തെറിവിളികളുമായി ചിലരെത്തി. സണ്ണി ലിയോണിനെ കടത്തിവെട്ടും എന്നായിരുന്നു ചിത്രത്തിന് ഒരാള്‍ നല്‍കിയ കമന്റ്. എന്നാല്‍ ഇതിന് മീര നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ആരാ നിങ്ങടെ വീട്ടിലുള്ളവരാണോ എന്നായിരുന്നു മീരയുടെ മറുപടി. എന്നാല്‍ യുവാവ് വീണ്ടും കമന്റുമായെത്തി. വകതിരിവ് വട്ട പൂജ്യം, വീട്ടില്‍ ഉളളവരെ പറയുന്നത് ആണോ സംസ്‌കാരം? എങ്ങനെ താന്‍ ഒക്കെ ആര്‍.ജെ ആയി എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം.

ഇതിനും മീര മറുപടി നല്‍കി. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കള്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീര നല്‍കിയ മറുപടി.

മീരയുടെ ഈ കമന്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ കമന്റിട്ടയാള്‍ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു.

നേരത്തെയും വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിക്കാനെത്തുന്നവര്‍ക്ക് മീര തക്ക മറുപടി തന്നെ നല്‍കാറുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actress Meera Nandan social Media Attack

We use cookies to give you the best possible experience. Learn more