ആ നടന്റെ കല്യാണ ദിവസം എന്റെ ഹൃദയം തകര്‍ന്നു; വീട്ടിലെ കുട്ടി ഇമേജുള്ള എനിക്ക് അതറിയില്ലായിരുന്നു: മീന
Entertainment news
ആ നടന്റെ കല്യാണ ദിവസം എന്റെ ഹൃദയം തകര്‍ന്നു; വീട്ടിലെ കുട്ടി ഇമേജുള്ള എനിക്ക് അതറിയില്ലായിരുന്നു: മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th March 2023, 10:35 pm

സിനിമക്കുള്ളിലെ തന്റെ സൗഹൃദങ്ങളെ കുറിച്ച് പറയുകയാണ് നടി മീന. പണ്ട് കൂടെ അഭിനയിച്ച എല്ലാ നടിമാരുമായും ഇപ്പോഴും അടുപ്പം സൂക്ഷിക്കുന്നുണ്ടെന്നും വിവാഹത്തിന് ശേഷമാണ് സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ സാധിച്ചതെന്നും മീന പറഞ്ഞു. നടി രംഭയെ കുറിച്ചും മീന പറഞ്ഞു.

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ വിവാഹം കഴിഞ്ഞ ദിവസം തന്റെ ഹൃദയം വേദനിച്ചുവെന്നും അദ്ദേഹത്തെ പോലെയൊരാളെ പങ്കാളിയായി തനിക്ക് മതിയെന്നാണ് അമ്മയോട് പറഞ്ഞതെന്നും നടി പറഞ്ഞു. തന്റെ കല്യാണം അന്ന് കഴിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും കല്യാണ ആലോചനകള്‍ നടക്കുന്ന സമയമായിരുന്നു അതെന്നും അവല്‍ വികതന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മീന പറഞ്ഞു.

‘പണ്ട് കൂടെ അഭിനയിച്ച രംഭ ഉള്‍പ്പടെയുള്ള പല നടിമാരുമായി ഇപ്പോള്‍ നല്ല അടുപ്പമുണ്ട്. സിനിമകള്‍ ചെയ്യുന്ന സമയത്ത് കാണാനും സംസാരിക്കാനുമൊന്നും സമയം കിട്ടിയിരുന്നില്ല. കല്യണത്തിനൊക്കെ ശേഷമാണ് ഞങ്ങള്‍ക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനൊക്കെ കഴിഞ്ഞത്. രംഭയുടെ കാര്യം പറയുമ്പോള്‍ അവള്‍ നല്ല കുക്കാണ്.

മറ്റാരും ഭക്ഷണം ഉണ്ടാക്കുന്നത് രംഭക്ക് ഇഷ്ടമായിരുന്നില്ല. അവളുടെ കുട്ടികള്‍ക്ക് വേണ്ടി കുക്ക് ചെയ്യുന്നത് അവള്‍ തന്നെയാണ്. അവളുടെ ഭര്‍ത്താവ് അരുണ്‍ അടുക്കളയില്‍ നീ കയറെണ്ടാ എന്ന് പറഞ്ഞാലും രംഭ കേള്‍ക്കില്ല. അവള്‍ തന്നെ പാചകം ചെയ്യും.

സിനിമയിലൊക്കെ വീട്ടിലെ കുട്ടി ഇമേജുള്ള എനിക്ക് നന്നായി കുക്ക് ചെയ്യാനൊന്നും അറിയില്ല. പക്ഷെ ഗ്ലാമര്‍ റോളുകളൊക്കെ ചെയ്യുന്ന രംഭ നന്നായി കുക്ക് ചെയ്യുകയും ചെയ്യും.

ഹൃത്വിക് റോഷന്റെ കല്യാണം കഴിഞ്ഞ ദിവസം ശരിക്കും എന്റെ ഹൃദയം തകര്‍ന്നു. ആ സമയത്ത് എന്റെ കല്യാണം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. വിവാഹ ആലോചനയൊക്കെ അപ്പോള്‍ നടക്കുന്നുണ്ടായിരുന്നു. ഹൃത്വിക് റോഷനെ പോലെയൊരു പയ്യനെ മതിയെന്നാണ് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നത്,’ മീന പറഞ്ഞു.

content highlight: actress meena talks about hrithik roshan and rambha