സിനിമയിലെ തിരക്കു കാരണം എട്ടാം ക്ലാസ്സില്‍ വെച്ച് തനിക്ക് പഠിപ്പു നിര്‍ത്തേണ്ടി വന്നിട്ടുണ്ടെന്നും പിന്നീട് പ്രൈവറ്റായി പഠിച്ചെടുക്കുകയായിരുന്നെന്നും പറയുകയാണ് നടി മീന.
അതുകൊണ്ട് തന്നെ ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന നൈനികയ്ക്ക് അത്രയും ടെന്‍ഷന്‍ കൊടുക്കാന്‍ വയ്യെന്നും സ്‌കൂളും കോളജുമൊക്കെ അവള്‍ എന്‍ജോയ് ചെയ്ത വളരട്ടെയെന്നും മീന വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
മീനയെപ്പോലെ തന്നെ തെന്നിന്ത്യയിലെ തിരക്കേറിയ ബാലതാരമാണ് മീനയുടെ മകള്‍ നൈനിക. വിജയ് നായകനായ ‘തെരി’യിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമായി നൈനിക മാറി. പിന്നീട് ‘ഭാസ്‌ക്കര്‍ ദി റാസ്‌ക്കലി’ന്റെ തമിഴ് റീമേക്കിലും നൈനിക അഭിനയിച്ചു.
തുടര്‍ന്നും നിരവധി ഓഫറുകള്‍ നൈനികയെ തേടിയെത്തി. എന്നാല്‍ സിനിമയിലെ ഈ തിരക്ക് കാരണം മകളുടെ പല ക്ലാസുകളും നഷ്ടപ്പെട്ടെന്നും മിസ്സായ ക്ലാസുകളൊക്കെ പഠിച്ചെടുക്കാന്‍ അവള്‍ ഏറെ ബുദ്ധിമുട്ടിയെന്നും അതുകൊണ്ട് തന്നെ എല്ലാ സിനിമകളും കമ്മിറ്റ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും മീന പറയുന്നു.
‘മോളെ അഭിനയിപ്പിക്കുന്നതിനെ കുറിച്ച് ഞാനും വിദ്യയും ചിന്തിക്കുന്നതിനു മുന്‍പേയാണ് ‘തെരി’യിലേക്ക് ഓഫര്‍ വന്നത്. എന്റെ ഡേറ്റ് ചോദിച്ചു വിളിക്കുകയാണെന്നാണ് ആദ്യം കരുതിയത്. ആദ്യ ഷോട്ടിനു വേണ്ടി മോള്‍ ക്യാമറയ്ക്കു മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍. ‘തെരി’ക്കു ശേഷം കുറേ ഓഫറുകള്‍ വന്നു. ‘ഭാസ്‌കര്‍ ദ റാസ്‌കലി’ന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ചത് അങ്ങനെയാണ്. ഇതു രണ്ടും കഴിഞ്ഞതോടെ മിസ്സായ ക്ലാസുകളൊക്കെ പഠിച്ചെടുക്കാന്‍ മോള്‍ക്കു കുറേ പാടുപെടേണ്ടി വന്നു. അങ്ങനെയാണ് വരുന്ന എല്ലാ സിനിമകളും ചെയ്യേണ്ട എന്നു തീരുമാനിച്ചത്.
സിനിമയിലെ തിരക്കു കാരണം എട്ടാം ക്ലാസ്സില്‍ വച്ചു പഠിപ്പു നിര്‍ത്തേണ്ടി വന്നതാണ് എനിക്ക്. പിന്നീട് പ്രൈവറ്റായാണ് പഠിച്ചത്. ഇപ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന നൈനികയ്ക്ക് അത്രയും ടെന്‍ഷന്‍ കൊടുക്കാന്‍ വയ്യ. സ്‌കൂളും കോളജുമൊക്കെ അവള്‍ എന്‍ജോയ് ചെയ്ത് വളരട്ടെ.
മോള്‍ക്ക് അഭിനയത്തില്‍ താല്‍പര്യമുണ്ടോ എന്നു പറയാനൊന്നും ഇപ്പോള്‍ പറ്റില്ലല്ലോ. എന്റെയും നൈനികയുടെയും സിനിമാ കരിയര്‍ തുടരുന്നതില്‍ ഫുള്‍ സപ്പോര്‍ട്ടുമായി വിദ്യാസാഗര്‍ ഉണ്ട്. മോളുണ്ടായി കഴിഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചതും വിദ്യയാണ്, മീന പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Actress Meena About Her Education And Career