തൊണ്ണൂറുകളിലെ മലയാളസിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാതു. മമ്മൂട്ടിയോടൊപ്പം കുട്ടേട്ടന് എന്ന സിനിമയിലൂടെയാണ് മാതു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.
തുടര്‍ന്ന് അമരം, ആയുഷ്കാലം, സദയം, മാട്ടുപെട്ടിമച്ചാന്‍, തുടര്‍കഥ, സന്ദേശം, സദയം എന്നിങ്ങനെ നിരവധി മലയാള സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ മാതു അവതരിപ്പിച്ചു.
തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലെല്ലാം മാതു അക്കാലത്ത് അഭിനയിച്ചിരുന്നു. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം 2019ല്‍ സിനിമയിലേക്ക് മടങ്ങിയെത്തിയ മാതു തന്റെ പുതിയ സിനിമാ സ്വപ്നങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും സംസാരിക്കുകയാണ്.
മലയാള സിനിമയിലെ യുവ താരങ്ങളായ ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് മാതു പറയുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
കൂടെ അഭിനയിച്ചവരില്‍ ഏറ്റവും കംഫര്‍ട്ടായി തോന്നിയ നടന് സുരേഷ് ഗോപിയാണെന്നും മാതു പറഞ്ഞു. തമിഴ് സിനിമകള്‍ ചെയ്യാന്‍ ആണ് കൂടുതല്‍ താല്പര്യവും എളുപ്പവുമെങ്കിലും മലയാളത്തിലാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുകയെന്നും മാതു പറഞ്ഞു.
ഹോളിവുഡില്‍ അഭിനയിക്കണമെന്നൊക്കെ മക്കള്‍ ഇടക്ക് പറയാറുണ്ടെന്ന് പറഞ്ഞ മാതു ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
കന്നടയിലും തമിഴിലും ബാലതാരമായി എത്തി അഭിനയജീവിതത്തിന് തുടക്കം കുറിച്ച മാതു പിന്നീട് നായികയായും സഹനടിയുമായെല്ലാം തിളങ്ങി. 2000ത്തോടെ സിനിമയില്‍ നിന്നും പിന്‍വാങ്ങിയ നടി 2019ല്‍ അനിയന് കുഞ്ഞും തന്നാലയത് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Mathu says she wants to act with Dulquer Salman and Nivin Pauly