| Wednesday, 1st September 2021, 2:01 pm

വര്‍ഷങ്ങള്‍ക്കിപ്പുറവും മമ്മൂക്ക എന്നെ ഓര്‍ത്തു, ആ മെസ്സേജ് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി; മന്യ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയജീവിതത്തിന്റെ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. 50 വര്‍ഷം നീണ്ടുനിന്ന സിനിമാ കരിയറില്‍ മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ അദ്ദേഹം വേഷമിട്ടു.

മമ്മൂട്ടിയുടെ അഭിനയ ചാതുര്യത്തെ കുറിച്ചും അഭിനയത്തോടുള്ള അദ്ദേഹത്തെ അഭിനിവേശത്തെ കുറിച്ചും വാചാലരാവുകയാണാണ് മലയാള സിനിമാരംഗത്തുള്ളവര്‍. തലമുറകള്‍ വ്യത്യാസമില്ലാതെ മമ്മൂട്ടിക്കൊപ്പം സ്‌ക്രീനില്‍ എത്താന്‍ സാധിക്കുന്നത് വലിയ ഭാഗ്യമായി കാണുകയാണ് താരങ്ങള്‍. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഇപ്പോള്‍ നടി മന്യ.

‘ രാക്ഷസരാജാവ് ‘, ‘ അപരിചിതന്‍ ‘ എന്നീ രണ്ട് ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവമാണ് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മന്യ പങ്കുവെക്കുന്നത്

”രാക്ഷസരാജാവിന്റെ സെറ്റില്‍ വെച്ചായിരുന്നു ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ മമ്മൂക്ക എന്നെ ആകര്‍ഷിച്ചിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരനായ വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഇപ്പോഴും അദ്ദേഹം അങ്ങനെ തന്നെ. സോഷ്യല്‍മീഡിയയില്‍ ഞാന്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. അതിലുപരി അദ്ദേഹത്തിന്റെ വലിയ ഒരു ആരാധിക കൂടിയാണ് ഞാന്‍,” മന്യ പറയുന്നു.

എല്ലാ അര്‍ത്ഥത്തിലും മമ്മൂക്ക തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹത്തിന്റെ ലാളിത്യത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും മന്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.

”മമ്മുക്കയുടെ ഏറ്റവും നല്ല വശങ്ങളില്‍ ഒന്നായി എനിക്ക് തോന്നിയത് അദ്ദേഹത്തിന്റെ ലാളിത്യമാണ്. വളരെ ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹം.

ഈ മാതൃദിനത്തില്‍ മമ്മുക്ക എനിക്ക് മാതൃദിനാശംസകള്‍ അറിയിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു. യഥാര്‍ത്ഥത്തില്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ഞാന്‍ അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകള്‍ ചെയ്തു, പക്ഷേ അത് വളരെക്കാലം മുമ്പായിരുന്നു. മാത്രമല്ല ഞാന്‍ ഇപ്പോള്‍ സിനിമയില്‍ സജീവവുമല്ല. പക്ഷേ ഇപ്പോഴും അദ്ദേഹം ആ ബന്ധം നിലനിര്‍ത്തുന്നു. എന്റെ സങ്കല്‍പ്പത്തില്‍ പോലും അദ്ദേഹത്തിനോടൊപ്പം എനിക്ക് അഭിനയിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല,” മന്യ പറഞ്ഞു.

സിനിമ സെറ്റില്‍ മമ്മൂക്കയുമൊത്തുള്ള ഏതെങ്കിലും അനുഭവങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അവിസ്മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടെന്നായിരുന്നു മന്യയുടെ മറുപടി.

ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…

” മമ്മൂക്ക വളരെ തമാശക്കാരനായ ആളാണ്. അപരിചിതന്റെ ചിത്രീകരണ സമയത്ത് ഞങ്ങള്‍ ഒരുമിച്ച് നിരവധി രംഗങ്ങള്‍ ഉണ്ടായിരുന്നു, അതിനാല്‍ ഒരുപാട് ഓര്‍മ്മകളുണ്ട്. ഞാന്‍ വ്യക്തമായി ഓര്‍ക്കുന്ന ഒരു കാര്യം, എന്റെ അമ്മയ്ക്ക് മത്സ്യവിഭവങ്ങള്‍ കഴിക്കാന്‍ വളരെ ഇഷ്ടമാണ്, മമ്മൂക്ക വീട്ടില്‍ നിന്ന് സെറ്റിലേക്ക് ഉച്ചഭക്ഷണം കൊണ്ടുവരുമായിരുന്നു. അദ്ദേഹം കൊണ്ടുവരുന്ന മീന്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ എന്റെ അമ്മയ്ക്ക് നല്‍കും. ഞാന്‍ വെജിറ്റേറിയനായതുകൊണ്ട് കഴിക്കാറില്ലായിരുന്നു. ഇന്നും മമ്മൂക്ക കൊണ്ടുവന്ന ആ ഭക്ഷണത്തിന്റെ സ്വാദിനെ കുറിച്ച് അമ്മ പറയും. അമ്മ കഴിച്ചതില്‍ വെച്ച് ഏറ്റവും രുചികരമായ ഭക്ഷണമായിരുന്നു അതെന്നാണ് അമ്മ പറയാറ്,” മന്യ ഓര്‍ക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actress Manya on working with Mammootty

Latest Stories

We use cookies to give you the best possible experience. Learn more