മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. കരിയറില്‍ വലിയൊരു ഇടവേളയെടുത്ത് തിരിച്ചുവന്ന മഞ്ജുവിനെ പഴയ അതേ സ്‌നേത്തോടെയാണ് സിനിമാ ആരാധകര്‍ ഏറ്റെടുത്തത്. രണ്ടാം വരവിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കാന്‍ മഞ്ജുവിനായിട്ടുണ്ട്. അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തും സജീവമാണ് മഞ്ജു.
സിനിമ ഷൂട്ടിങ്ങിനിടെ പറ്റുന്ന അപകടങ്ങളെ കുറിച്ചും ടൈമിങ് മാറി കിട്ടിയ അടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മഞ്ജു. ഫ്‌ളവേഴ്‌സ് ഒരുകോടി പരിപാടിയില്‍ സംസാരിക്കവേയാണ് ഏറ്റവും ഒടുവിലായി ലൊക്കേഷനില്‍ വെച്ച് തനിക്ക് കിട്ടിയ അടിയെ കുറിച്ചും കരിയറിന്റെ തുടക്കകാലത്ത് തന്റെ കയ്യില്‍ നിന്ന് ചില താരങ്ങള്‍ക്ക് ടൈമിങ് തെറ്റി അടികിട്ടിയതിനെ കുറിച്ചുമൊക്കെ താരം സംസാരിച്ചത്.
ആറാം തമ്പുരാന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് നടി ചിത്രയുടെ മുഖത്തടിക്കുന്ന രംഗത്തില്‍ തനിക്ക് പറ്റിയ പിഴവിനെ കുറിച്ചാണ് മഞ്ജു സംസാരിച്ചത്.
‘എനിക്ക് ഓര്‍മയുണ്ട്. ആറാം തമ്പുരാരില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ ചിത്ര ചേച്ചിയുടെ കരണത്ത് അടിക്കുന്ന ഒരു സീനുണ്ട്. ആ സമയത്ത് എത്ര അകലത്തില്‍ നില്‍ക്കണമെന്നൊക്കെ പറഞ്ഞുതന്നിരുന്നു.
ടൈമിങ്ങൊക്കെ നോക്കി ശരിയാക്കി. എന്നാല്‍ ഷോട്ടിന്റെ സമയത്ത് ഞാന്‍ മുന്നോട്ട് വന്ന് ഒറ്റയടിയടിച്ചു. അത് ചേച്ചിയുടെ കവിളത്ത് തന്നെ കൊണ്ടു. എന്റെ കയ്യില്‍ നിന്നും സംഭവിച്ച അബദ്ധമാണ്. ഭാഗ്യത്തിന് വലിയ ശക്തിയിലല്ല അടിച്ചത്, മഞ്ജു പറഞ്ഞു. എന്നിട്ട് ആ അടി തിരിച്ചുകിട്ടിയോ എന്ന ചോദ്യത്തിന് ഏയ് ഇല്ല തിരിച്ചടിച്ചൊന്നുമില്ല എന്നായിരുന്നു ചിരിയോടെയുള്ള മഞ്ജുവിന്റെ മറുപടി.
ഷൂട്ടിന്റെ ഇടയില്‍ പല അപകടങ്ങളും പറ്റാറുണ്ടെന്നും പിഴവുകള്‍ ആരുടെ അടുത്തുനിന്നും സംഭവിക്കാമെന്ന ബോധ്യമുണ്ടെന്നും താരം പറഞ്ഞു. ശരീരത്തില്‍ കുറേയിടത്ത് ചതവും മുറിവും ഉണ്ട്. ഇപ്പോള്‍ തമിഴ് സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ചെറിയ ചില മുറിവുകളൊക്കെ പറ്റിയിട്ടുണ്ട്.
പിന്നെ അടുത്തിടെ പറ്റിയ ഒരപകടം ജാക്ക് ആന്‍ഡ് ജില്‍ സിനിമയുടെ ഷൂട്ടിനിടെയായിരുന്നു. ഒരു അയേണ്‍ ബോക്‌സ് വെച്ച് എന്റെ തലയ്ക്ക് അടിക്കുന്ന രംഗമാണ്. അയേണ്‍ ബോക്‌സ് ഡമ്മിയായിരുന്നു. പക്ഷേ അറ്റാച്ച് ചെയ്ത വയറും പ്ലഗില്‍ കുത്തുന്ന സോക്കറ്റും ഒറിജിനലായിരുന്നു.
അദ്ദേഹം അടിച്ചപ്പോള്‍ അത് കറങ്ങിവന്ന് എന്റെ തലയില്‍ കൊണ്ടു.
ഞാന്‍ അടികൊണ്ട് താഴെപ്പോകുന്ന സീനാണ്. ഞാനിങ്ങനെ കുനിഞ്ഞിരിക്കുമ്പോള്‍ തലയില്‍ നിന്ന് രക്തമിങ്ങനെ താഴോട്ട് ഒഴുകുന്നത് കാണുന്നുണ്ട്. ഷോട്ട് കഴിയുന്നതുവരെ ഞാന്‍ മിണ്ടാതെയിരുന്നു. കട്ട് പറഞ്ഞപ്പോള്‍ സാര്‍ എന്ന് പറഞ്ഞ് എഴുന്നേറ്റു. അപ്പോഴേക്കും എല്ലാവരും എടുത്തോണ്ട് ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അപ്പോള്‍ തന്നെ സ്റ്റിച്ചിട്ടു. പുള്ളിയ്ക്ക് പിന്നെ കുറേ നാള്‍ ഭയങ്കര കുറ്റബോധമായിരുന്നു. ഞാനാണെങ്കില്‍ ഇതും പറഞ്ഞ് കുത്തിനോവിക്കുകയും ചെയ്യും(ചിരി), മഞ്ജു പറഞ്ഞു.
Content Highlight: Actress Manju warrier remember Aaram thamburan movie scene with chithra