Malayalam Cinema
സംഘട്ടന ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 08, 05:13 pm
Wednesday, 8th January 2020, 10:43 pm

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. മഞ്ജുവും സണ്ണിവെയ്‌നും പ്രധാന താരങ്ങളാവുന്ന ചതുര്‍മുഖം എന്ന ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

ചിത്രീകരണത്തിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍ ഉളക്കിയതിനെ തുടര്‍ന്ന് താരത്തിന് വിശ്രമം നല്‍കിയിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നും മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

രഞ്ജിത്ത് കമല ശങ്കര്‍,സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചതുര്‍മുഖം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേര്‍ന്നായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

DoolNews Video