| Monday, 29th July 2024, 4:18 pm

ആ സിനിമയില്‍ ഞാന്‍ രജനീകാന്തിന്റെ ഭാര്യയാണ്; അതിനേക്കാള്‍ എക്‌സൈറ്റ്‌മെന്റുള്ള മറ്റൊരു കാര്യമുണ്ട്: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം രജനീകാന്തിനൊപ്പം തമിഴില്‍ ഒരു ശക്തമായ കഥാപാത്രവുമായി എത്തുകയാണ് നടി മഞ്ജു വാര്യര്‍. രജിനീകാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയാന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് മഞ്ജു പങ്കുവെക്കുന്നത്.

ഫൂട്ടേജ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രജിനീകാന്ത് ചിത്രത്തിന്റെ വിശേഷങ്ങള്‍ മഞ്ജു പങ്കുവെച്ചത്. ചിത്രത്തില്‍ രജനീകാന്തിന്റെ ഭാര്യയായിട്ടാണ് താന്‍ എത്തുന്നതെന്നും അതിനേക്കാള്‍ എക്‌സൈറ്റഡായ മറ്റൊരു കാര്യമുണ്ടെന്നും മഞ്ജു പറയുന്നു.

‘ ചിത്രത്തില്‍ രജിനിസാറിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. ചിത്രം ഒരു ഔട്ട് ആന്‍ഡ് ഔട്ട് രജിനീകാന്ത് പടമാണ്. ജയ് ഭീം എന്ന നല്ലൊരു സിനിമ സംവിധാനം ചെയ്ത ജ്ഞാനവേല്‍ സാറാണ് സംവിധായകന്‍. രജിനീകാന്ത് എന്ന വലിയ സ്റ്റാറിനൊപ്പം അഭിനയിക്കുന്നതുപോല തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ എക്‌സൈറ്റ്‌മെന്റ് ജ്ഞാനവേല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു.

കാരണം രസമുള്ള ഒരു സിനിമായിരിക്കുമല്ലോ. രജിനീകാന്ത് എന്ന സ്റ്റാര്‍ഡം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനോടൊപ്പം തന്നെ ജയ് ഭീം എന്ന സിനിമയില്‍ നമ്മള്‍ കണ്ട ഒരു ക്വാളിറ്റി കൂടി ഉണ്ടാകും. ഇത് രണ്ടിന്റേയും ഗുണം സിനിമയ്ക്കുണ്ടാകുമെന്നാണ് കരുതുന്നത്.

സിനിമയുടെ റിലീസ് ഡേറ്റ് അറിയില്ല. ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ റിലീസ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഷൂട്ടിങ് പൂര്‍ണമായും കഴിഞ്ഞു. ഡബ്ബിങ് കഴിഞ്ഞിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്,’ മഞ്ജു പറഞ്ഞു.

എന്തുകൊണ്ടാണ് കൂടുതലും തമിഴ് സിനിമകളില്‍ ശ്രദ്ധിക്കുന്നത് എന്ന ചോദ്യത്തിന് അറിഞ്ഞോ അറിയായതെയോ കൂടുതല്‍ സിനിമകള്‍ തമിഴില്‍ നിന്നാണ് വന്നതെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

ആയിഷയ്ക്ക് ശേഷം എന്റെ മലയാള സിനിമയായി വരുന്നത് ഫൂട്ടേജാണ്. ഫൂട്ടേജിനേയും മലയാള സിനിമ എന്ന് പറയാന്‍ പറ്റില്ല. ഏത് ഭാഷയിലും പ്ലേസ് ചെയ്യാന്‍ പറ്റുന്ന സിനിമയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ തമിഴ് സിനിമയുടെ ഷൂട്ടിലായിരുന്നു.

വിജയ് സേതുപതി നായകനാകുന്ന വിടുതലൈ 2 വെട്രിമാരന്‍ സാറിന്റെ കൂടെ ചെയ്തു. പിന്നെ വേട്ടയാന്‍ , അതുപോലെ എമ്പുരാന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്, മഞ്ജു പറഞ്ഞു.

ടി.ജെ. ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വേട്ടയാന്‍. ലൈക്ക പ്രൊഡക്ഷന്‍സിന് കീഴില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുപതി , മഞ്ജു വാര്യര്‍ , റിതിക സിങ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Content Highlight: Actress Manju Warrier about Rajnikanth movie and suspence

We use cookies to give you the best possible experience. Learn more