താന്‍ കൊടുത്ത ഇന്റര്‍വ്യൂകള്‍ ഒരിക്കല്‍ പോലും കണ്ട് നോക്കിയിട്ടില്ലെന്ന് നടി മഞ്ജു വാര്യര്‍. തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് മനസിലാവുന്ന രീതിയില്‍ പറയാന്‍ തനിക്ക് അറിയില്ലെന്നും മഞ്ജു പറഞ്ഞു.
ഇന്റര്‍വ്യൂസില്‍ ഒരേ ഫോര്‍മാറ്റിലുള്ള ചോദ്യങ്ങളാണ് ചോദിക്കുകയെന്നും ഏത് നടനെയാണ് ഇഷ്ടമെന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താല്‍പര്യമില്ലെന്നും താരം പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ കൊടുക്കുന്ന ഇന്റര്‍വ്യൂസ് ഒരിക്കല്‍ പോലും കണ്ട് നോക്കിയിട്ടില്ല. കാരണം എനിക്ക് അറിയാം ഞാന്‍ എന്താണ് അതില്‍ പറഞ്ഞിരിക്കുന്നതെന്ന്. അതുപോലെ ചോദിക്കുന്ന ചോദ്യങ്ങള്‍ അറിയുന്നത് കൊണ്ട് ഇതുവരെ കാണാന്‍ തോന്നിയിട്ടില്ല.
ഞാന്‍ ഒരുപാട് സംസാരിക്കുന്ന വ്യക്തിയല്ല. എന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് മനസിലാവുന്ന രീതിയില്‍ പറയാന്‍ എനിക്ക് അറിയില്ല. സത്യം പറയാലോ ഇന്റര്‍വ്യൂകളില്‍ ഞാന്‍ ഭയങ്കര ബോര്‍ ആണെന്ന് എനിക്ക് അറിയാം. അതുകൊണ്ടാണ് ഇന്റര്‍വ്യൂ കൊടുക്കുന്നത് ഞാന്‍ വെറുക്കുന്നത്.
പക്ഷെ ഒരു നടിയായിരിക്കുമ്പോള്‍ നമുക്ക് ചിലപ്പോള്‍ ഇന്റര്‍വ്യൂ കൊടുക്കേണ്ടി വരും. കാരണം വേറെ വഴിയുണ്ടാവില്ല. നമ്മള്‍ അഭിനയിച്ച സിനിമയെക്കുറിച്ച് ഇരുന്ന് സംസാരിക്കേണ്ടാതായിട്ട് വരും.
പിന്നെ ഇന്റര്‍വ്യൂസില്‍ വരുമ്പോള്‍ അവര്‍ക്ക് എന്തൊക്കെയാണ് എനിക്ക് ഇഷ്ടമുള്ളതെന്നതൊക്കെ അറിയണമെന്നുണ്ടാകും. ആരൊക്കെയാണ് ഫേവറിറ്റെന്ന് ചോദിച്ചാല്‍ അതിന് എന്റെ അടുത്ത് ഉത്തരമില്ല. അത് പറയുമ്പോള്‍ ഞാന്‍ ഭയങ്കര ഡിപ്ലോമാറ്റിക്കാണെന്നും എനിക്ക് പറയാന്‍ മടിയാണെന്നും കരുതും.
ഫേവറിറ്റ് എന്താണെന്ന് പറയുമ്പോള്‍ ഞാന്‍ അത് എന്നോട് കള്ളം പറയുന്നത് പോലെയാണ്. പിന്നെ ചോദിക്കുന്ന ചോദ്യങ്ങളൊക്കെ ഒരേ ഫോര്‍മാറ്റിലുള്ളവയായിരിക്കും. ആ ആക്ടറിന്റെ കൂടെ അഭിനയിച്ച അനുഭവം, ഈ ആക്ടറിന്റെ കൂടെ അഭിനയിച്ച അനുഭവം പറയുമോയെന്നൊക്കെയാണ് സ്ഥിരമായിട്ട് ചോദിക്കുക,” മഞ്ജു വാര്യര്‍ പറഞ്ഞു.
content highlight: actress manju warrier about interviews