| Monday, 20th March 2023, 9:37 pm

വഴിയില്‍ എവിടെയെങ്കിലും നിന്ന് പരുങ്ങുന്നത് കണ്ടാല്‍, എന്നോട് നിങ്ങളെല്ലാവരും ക്ഷമിക്കണം: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗബിന്‍ ഷാഹിറും മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയാണ് വെള്ളരി പട്ടണം. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന സിനിമ മാര്‍ച്ച് 24ന് തിയേറ്ററുകളിലെത്തും. സിനിമയുടെ റിലീസിന് മുന്നോടിയായി നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയാണ് നടി മഞ്ജു വാര്യര്‍. മഞ്ജു അടുത്തിടെ ബൈക്ക് വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. അതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

ബൈക്ക് ഓടിക്കാന്‍ പഠിക്കണം എന്ന ആഗ്രഹം തനിക്ക് പണ്ടുമുതലേ ഉണ്ടായിരുന്നെന്നും അജിത് സാറിന്റെ കൂടെ ബൈക്ക് റൈഡ് പോയതിന് ശേഷമാണ് അതിന്റെ ഫീല്‍ ശരിക്കും മനസിലായതെന്നും താരം പറഞ്ഞു. ബൈക്കുമായി താന്‍ എവിടെയെങ്കിലും പരുങ്ങി നില്‍ക്കുന്നത് കണ്ടാല്‍ എല്ലാവരും ക്ഷമിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

വഴിയില്‍ എവിടെയെങ്കിലും നിന്ന് പരുങ്ങുന്നത് കണ്ടാല്‍, എന്നോട് നിങ്ങളെല്ലാവരും ക്ഷമിക്കണം: മഞ്ജു വാര്യര്‍

‘ബൈക്ക് ഓടിക്കാന്‍ പഠിക്കണം എന്ന ആഗ്രഹം പണ്ട് മുതേലെ എനിക്കുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അജിത് സാറിന്റെ കൂടെ പോയപ്പോഴാണ് അതിന്റെയൊരു ഫീല്‍ എനിക്ക് മനസിലായത്. അതിനുശേഷം എനിക്ക് ബൈക്ക് ഓടിക്കാന്‍ പഠിക്കണം ലൈസന്‍സ് എടുക്കണം എന്നൊക്കെയുള്ള ആഗ്രഹം വന്നു.

ബൈക്ക് ഓടിച്ചിട്ട് ഇപ്പോള്‍ ഒരുപാട് നാളായി. പക്ഷെ ഞാന്‍ ഓടിക്കും. വഴിയില്‍ എവിടെയെങ്കിലും നിന്ന് പരുങ്ങുന്നത് കണ്ടാല്‍, എന്നോട് നിങ്ങളെല്ലാവരും ക്ഷമിക്കണം. യാത്രകളൊന്നും ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. ഓടിക്കാനണല്ലോ വാങ്ങിയത്. അതുകൊണ്ട് എന്തായാലും ഓടിക്കണം,’ മഞ്ജു വാര്യര്‍ പറഞ്ഞു.
വെള്ളരി പട്ടണം എന്ന സിനിമയെ കുറിച്ചും താരം സംസാരിച്ചു.

‘ഞാന്‍ ഇത്രയും കാലം ചെയ്ത സിനിമയില്‍ നിന്നും വ്യത്യസ്തമാണ് ഈ സിനിമ. ആക്ഷേപഹാസ്യം എന്ന് വിളിക്കാന്‍ പറ്റുന്ന തരത്തിലുള്ള സിനിമയാണിത്. അത്യാവശ്യം എല്ലാവരും തന്നെ സിനിമയില്‍ ഹാസ്യം കൈകാര്യം ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന എന്റെയും സൗബിന്റെയും മാത്രം സിനിമയാണിതെന്ന് പറയാന്‍ കഴിയില്ല. ഇതില്‍ അഭിനയിക്കുന്ന എല്ലാവര്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്.

എല്ലാ കഥാപാത്രങ്ങളുടെയും കൂടി സിനിമയാണിത്. അതുകൊണ്ട് തന്നെ ഇതിനെ കൂട്ടായിട്ടുള്ള സിനിമയെന്ന് പറയാം. അങ്ങനെയുള്ള സിനിമകളില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി എനിക്ക് ഭയങ്കര ഇഷ്ടമാണ്. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ പ്രേക്ഷകര്‍ സിനിമ കണ്ട് അഭിപ്രായം പറയുമ്പോഴാണ് അതിന്റെ വിധി വരുന്നത്,’ മഞ്ജു വാര്യര്‍ പറഞ്ഞു.

content highlight: actress manju warrier about her new movie vellari pattanam

We use cookies to give you the best possible experience. Learn more