Kerala
'വിദ്യാഭ്യാസമില്ലാത്ത, ഒരു ജോലി പോലുമില്ലാത്ത സാധാരണക്കാരേക്കാള്‍ താഴെ നില്‍ക്കുന്നവര്‍': കുറിപ്പുമായി മഞ്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 24, 06:53 am
Thursday, 24th December 2020, 12:23 pm

തിരുവനന്തപുരം: തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ഒരാള്‍ ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ലെന്നും അതൊരു സന്യാസം ആണെന്നും നടി മഞ്ജു സുനിച്ചന്‍.

അത് മനസിലാക്കാത്തിടത്തോളം അവര്‍ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണെന്നും തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍ മാത്രമാണെന്നും മഞ്ജു പറഞ്ഞു. അഭയക്കൊലക്കേസ് വിധിയുടെ പശ്ചാത്തലത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. കുട്ടിക്കാലത്ത് തനിക്കുണ്ടായ ഒരു അനുഭവം കൂടി പങ്കുവെച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

‘ധ്യാനയോഗത്തിനു ശേഷം നിങ്ങള്‍ ഒച്ചയുണ്ടാക്കാത്ത പൈസ നേര്‍ച്ചയിടാന്‍ പറഞ്ഞ(നോട്ട് )ഒരു അച്ഛനെ ഞാന്‍ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്. എന്റെ ചെറിയ പ്രായത്തില്‍ പോലും ഞാന്‍ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയില്‍ നേര്‍ച്ചയിടാന്‍ ചുരുട്ടി വെച്ചിരുന്നത് വീട്ടില്‍ നിന്ന് തന്നുവിട്ട 50പൈസയാണ്.

ഇന്നിപ്പോള്‍ ആ ഞെട്ടലില്‍ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാന്‍ സാധിക്കുന്നു. തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല. അതൊരു സന്യാസം ആണ്. അത് മനസിലാക്കാത്തിടത്തോളം അവര്‍ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്. തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍.

ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ.. രാജു ചേട്ടന്‍ മുത്താണ്’, മഞ്ജു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress manju Sunichan about abhaya case