ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ഒരുപോലെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് മഞ്ജു പിള്ള. സംവിധായകന്‍ സുജിത് വാസുദേവാണ് മഞ്ജുവിന്റെ ജീവിതപങ്കാളി.
തന്റെ കുടുംബ ജീവിതത്തെ കുറിച്ചും മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പിള്ള.
ഉപരിപഠനത്തിന് വേണ്ടി മകള്‍ ഇറ്റലിയിലേക്ക് പോയപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ അതിനെ വിമര്‍ശിച്ച് സംസാരിച്ചതിനെ കുറിച്ചും അവളെ സിനിമയില്‍ നായികയാക്കണമെന്ന് പറഞ്ഞതിനെ കുറിച്ചുമൊക്കെയാണ് താരം മനസ് തുറക്കുന്നത്.
”അവളിപ്പോള്‍ ഇറ്റലിയില്‍ പഠിക്കുകയാണ്. അവള്‍ അവിടേക്ക് പോകുന്നതിന് മുമ്പ് തന്നെ നമുക്കറിയാവുന്ന കുറച്ച് നടന്മാര്‍, പ്രൊഡ്യൂസര്‍മാരായ നടന്മാരൊക്കെ പറഞ്ഞു, മലയാള സിനിമയുടെ നായികയെ ആണ് നീ പുറത്തേക്ക് അയക്കുന്നതെന്ന ഓര്‍മ വേണം, എന്ന്.
അടുത്ത സിനിമയില്‍ നായികയാക്കാനുള്ളവളെയാണ് നീ വെളിയില്‍ വിടുന്നത്, എന്നാണ് വേറൊരാള്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞു, ചേട്ടാ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.
അങ്ങനെ അവള് തന്നെ മറുപടി പറഞ്ഞു, ഇല്ല അങ്കിളേ ഞാനാദ്യം പോയി പഠിച്ചിട്ട് വരട്ടെ, എന്ന്.
പക്ഷെ അഭിനയത്തിനോട് താല്‍പര്യക്കുറവൊന്നുമില്ല, പക്ഷെ താല്‍പര്യമില്ല. അവള്‍ക്ക് മോഡലിങ്, ഫാഷന്‍, സ്റ്റൈലിങ്, ഫാഷന്‍ ഫോട്ടോഗ്രഫി ഇതിലൊക്കെയാണ് താല്‍പര്യം. ഇതൊക്കെ പഠിച്ചിട്ട് വരട്ടെ എന്നാണ് അവള് പറയുന്നത്,” മഞ്ജു പിള്ള പറഞ്ഞു.
അമല പോള്‍ നായികയായ ടീച്ചര്‍ ആണ് മഞ്ജു പിള്ളയുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. വിവേക് സംവിധാനം ചെയ്ത സിനിമയില്‍ ബാറ്റണ്‍ കല്യാണി എന്ന കഥാപാത്രമായാണ് മഞ്ജു എത്തിയത്.
Content Highlight: Actress Manju Pillai talks about her daughter and her film career