| Thursday, 8th December 2022, 4:31 pm

സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ച മെയിന്‍ ഗുരു അമല പോളാണ്, എന്റെ കഥാപാത്രം ഭയങ്കര ബോള്‍ഡാണ്: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അതിരനുശേഷം വിവേക് സംവിധാനം ചെയ്ത് ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ടീച്ചര്‍. അമല പോള്‍, ഹക്കീം ഷാ, മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

‘ബാറ്റണ്‍ കല്യാണി’ എന്ന കഥാപാത്രത്തെയാണ് മഞ്ജു പിള്ള സിനിമയില്‍ അവതരിപ്പിച്ചത്. ഒറ്റമുണ്ട് ഉടുത്ത്, ചെറിയ ബ്ലൗസും മാറിലൊരു തോര്‍ത്തുമിട്ട് ആരെയും കൂസാതെ ചുണ്ടില്‍ ഒരു ബീഡി കുറ്റിയും വെച്ച് നടക്കുന്ന ശക്തയായ സ്ത്രിയാണ് ബാറ്റണ്‍ കല്യാണി.

സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് മഞ്ജു പിള്ള. ബീഡി വലിക്കുന്ന കഥാപാത്രമായത് കൊണ്ട് സെറ്റില്‍ വെച്ചാണ് താന്‍ ബീഡി വലിക്കാന്‍ പഠിച്ചതെന്നും അമല പോളാണ് അതിന് സഹായിച്ചതെന്നും മഞ്ജു പറഞ്ഞു.

”ടീച്ചറിന്റെ കഥ പറഞ്ഞപ്പോള്‍ അതിലെ കഥാപാത്രം എനിക്ക് ചേരുമെന്ന് തോന്നിയിരുന്നില്ല. ആ കഥപാത്രം ഭയങ്കര ബോള്‍ഡാണ്. ഒരു പുരുഷനിങ്ങനെ നോക്കി നില്‍ക്കും. ഞാന്‍ എന്നെ തന്നെ നോക്കി. അങ്ങനെ നോക്കി നില്‍ക്കാനൊന്നും എനിക്ക് ഇല്ലല്ലോയെന്നാണ് ഞാന്‍ ചിന്തിച്ചത്.

പിന്നീട് കഥാപാത്രം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. സിഗരറ്റ് വലിക്കുന്ന കഥാപാത്രത്തിന് വേണ്ടി ഞാന്‍ സെറ്റില്‍ വെച്ചാണ് വലിക്കാന്‍ പഠിച്ചത്. മെയിന്‍ ഗുരു അമല പോളാണ്. സിനിമയിലെ എന്റെ അഭിനയം കണ്ട് ഞാന്‍ തന്നെ അമ്പരന്ന് പോയി.

ഞാന്‍ എന്നെ തന്നെ നോക്കി ഞാന്‍ തന്നെയാണോ ഇതെന്ന്. വിവേക് സീനിന് മുമ്പ് വന്ന് നമ്മളെ മോട്ടിവേറ്റ് ചെയ്യുന്ന കുറേ കാര്യങ്ങള്‍ പറയും. അപ്പോള്‍ നമുക്ക് നല്ലൊരു ഫീല്‍ കിട്ടും. അഭിനയിച്ച് തകര്‍ക്കാനൊക്കെ തോന്നും,” മഞ്ജു പിള്ള പറഞ്ഞു.

content highlight: actress manju pillai about teacher movie

Latest Stories

We use cookies to give you the best possible experience. Learn more