കാന്‍സര്‍ എന്ന രോഗമുണ്ടായപ്പോള്‍ താന്‍ ആരോടും പറയാതിരുന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. തന്നെ കാണുമ്പോള്‍ രോഗമുള്ളതായി ആളുകള്‍ക്ക് തോന്നി തുടങ്ങിയ ശേഷമാണ് തുറന്ന് പറയാമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും മംമ്ത പറഞ്ഞു.
അന്‍വര്‍ എന്ന സിനിമയിലാണ് ആദ്യമായി തന്റെ വിഗ് ഊരി മാറ്റിയതെന്നും വിഗ് റിമൂവ് ചെയ്ത തന്നെ കണ്ട് പൃഥ്വിരാജും അമല്‍ നീരദും അതിശയിച്ചുപോയെന്നും മംമ്ത പറഞ്ഞു. അവരുടെ സപ്പോര്‍ട്ടാണ് ചിത്രത്തിലെ പാട്ടില്‍ ഷോട്ട് ഹെയര്‍ലുക്കില്‍ തനിക്ക് പാടാന്‍ കഴിഞ്ഞതെന്നും മംമ്ത പറഞ്ഞു. എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എനിക്ക് രോഗമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആരോടും പുറത്ത് പറഞ്ഞില്ല. പക്ഷെ പാസഞ്ചര്‍ സിനിമ ഇറങ്ങിയപ്പോള്‍ എന്നെ കണ്ടാല്‍ ആളുകള്‍ക്ക് രോഗമുള്ളതായി തോന്നി തുടങ്ങി. എന്താണ് എനിക്ക് ഇങ്ങനെയെന്ന് അറിയാനുള്ള ക്യൂരിയോസിറ്റി ആളുകള്‍ക്ക് ഇവിടെ ഭയങ്കരമായിരുന്നു.