തന്റെ 23ാം വയസില്‍ ബെസ്റ്റ് ഫീമെയില്‍ സിംഗറിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടിയതിനെക്കുറിച്ച് പറയുകയാണ് നടി മംമ്ത മോഹന്‍ദാസ്. ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായ രാക്കി എന്ന തെലുങ്ക് ചിത്രത്തിലെ രാക്കി രാക്കി എന്ന പാട്ടിനാണ് മംമ്തക്ക് ആദ്യമായി ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചത്. മാസ് സോങ്ങിനാണ് അന്ന് തനിക്ക് അവാര്‍ഡ് കിട്ടിയതെന്നും വിവരം അറിഞ്ഞപ്പോള്‍ ആദ്യം തന്നെ പറ്റിക്കുകയാണെന്നാണ് കരുതിയതെന്നും മംമ്ത പറഞ്ഞു.
അന്ന് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷിച്ചുവെന്നും ഇന്നാണെങ്കില്‍ അതിനേക്കുറിച്ച് ഓവറായിട്ട് ഓരോന്ന് ചിന്തിച്ച് കൂട്ടുമായിരുന്നുവെന്നും താരം പറഞ്ഞു. തനിക്ക് വലിയ അതിശയമായിരുന്നുവെന്നും മെലഡി സോങ്ങിന് മാത്രമാണ് അവാര്‍ഡ് കിട്ടുകയെന്നാണ് താന്‍ ചിന്തിച്ചതെന്നും മംമ്ത പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എനിക്ക് എന്റെ വളരെ ചെറുപ്പത്തില്‍ തന്നെ പാട്ടിന് ഫിലിംഫെയര്‍ അവാര്‍ഡ് കിട്ടി. അതും അവാര്‍ഡ് കിട്ടിയത് ഒരു മാസ് സോങ്ങിനാണ്. മെലഡിക്ക് അവാര്‍ഡ് കിട്ടണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ കിട്ടിയത് മാസ് സോങ്ങിനാണ്. എസ്.പി.ബി സാറാണ് ബെസ്റ്റ് മെയില്‍ സിംഗര്‍, ഞാന്‍ ഫീമെയില്‍ സിംഗറും.
കേട്ടപ്പോള്‍ എന്നെ കളിയാക്കുയാണോ പറ്റിക്കുയാണോയെന്നൊക്കെയാണ് ഞാന്‍ ചോദിച്ചത്. അവാര്‍ഡ് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അന്ന് ഞാന്‍ വളരെ ചെറുപ്പമാണ്. 23 വയസ് ആയിട്ടെ ഉണ്ടായിരുന്നുള്ളു. ഈ അവാര്‍ഡ് കാണാറുണ്ടായിരുന്നു. പക്ഷെ അന്ന് ഭയങ്കര ഹൈപ്പില്ല.
ആ സമയത്ത് അവാര്‍ഡ് കിട്ടിയെന്ന് മാത്രമെ ചിന്തിച്ചിട്ടുള്ളൂ. അത് എങ്ങനെ കിട്ടിയെന്നൊന്നും ആലോചിച്ചില്ല. എന്നാല്‍ ഇന്ന് ഞാന്‍ അതെല്ലാം ചിന്തിക്കും. കുറച്ച് ഓവറായിട്ട് തന്നെ ചിന്തിക്കും. ഈ അവാര്‍ഡിന് ഞാന്‍ അര്‍ഹയല്ല, തിരിച്ച് കൊടുക്കാമെന്നൊക്കെ ഞാന്‍ ഇപ്പോള്‍ ചിന്തിക്കും. എനിക്ക് ആ പാട്ടിന് അല്ല വേണ്ടത് ഈ പാട്ടിനാണെന്നൊക്കെ ചിലപ്പോള്‍ ഞാന്‍ വിളിച്ച് പറഞ്ഞെന്നും വരാം.
ആ സമയത്ത് അതൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. അവാര്‍ഡ് കിട്ടി സന്തോഷം, എന്നൊരു മൈന്‍ഡായിരുന്നു. എനിക്ക് ഭയങ്കര അതിശയമായിരുന്നു. ഇത്തരം പാട്ടിനൊക്കെ ഫിലിം ഫെയര്‍ കിട്ടുമോയെന്നാണ് അന്ന് ചിന്തിച്ചത്. എന്റെ ചിന്ത മെലഡി സോങിനാണ് അവാര്‍ഡ് കിട്ടുകയെന്നൊക്കെയാണ്,” മംമ്ത പറഞ്ഞു.
content highlight: actress mamtha about her rakki rakki movie song