മമ്മൂക്കയുമായുള്ള അടുപ്പം ലാലേട്ടനുമായുണ്ടായിരുന്നില്ല, എങ്കിലും എനിക്ക് വേണ്ടി അദ്ദേഹം ആ ഉപകാരം ചെയ്തു ; മംമ്ത
Malayalam Cinema
മമ്മൂക്കയുമായുള്ള അടുപ്പം ലാലേട്ടനുമായുണ്ടായിരുന്നില്ല, എങ്കിലും എനിക്ക് വേണ്ടി അദ്ദേഹം ആ ഉപകാരം ചെയ്തു ; മംമ്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th February 2021, 10:32 am

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സിനിമാരംഗത്ത് സജീവമാണ് നടി മംമ്ത മോഹന്‍ദാസ്. അഭിനയത്തിനൊപ്പം തന്നെ സംഗീത മേഖലയില്‍ കൂടി കാലുറപ്പിച്ചിരിക്കുകയാണ് ഗായിക കൂടിയായ മംമ്ത.

ലോകമേ എന്ന സംഗീത ആല്‍ബത്തിലൂടെ നിര്‍മ്മാണമേഖലയിലും താരമാണ് മംമ്തയിപ്പോള്‍. മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിള്‍ എന്ന നിലയില്‍ ലോകമേ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

ലോകമേ എന്ന സംഗീത ആല്‍ബത്തിലൂടെ ഏറെ ടാലന്റ് ഉള്ള പുതിയ കുറച്ചു ചെറുപ്പക്കാര്‍ക്ക് അവസരം ഒരുക്കാന്‍ തനിക്ക് കഴിഞ്ഞു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് മംമ്ത പറഞ്ഞിരുന്നു.

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലും മംമ്തയുടെ ലോകമേയില്‍ ഭാഗമായിരുന്നു. തിരക്കുകള്‍ക്കിടെ നിന്നാണ് തനിക്ക് വേണ്ടി ലാലേട്ടന്‍ അത് ചെയ്തു തന്നതെന്നും ഒരിക്കലും താന്‍ അത് പ്രതീക്ഷിച്ചിരുന്നില്ലെന്നും കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറയുന്നുണ്ട്.

ദൃശ്യം 2ന്റെ ഷൂട്ടിനിടയിലാണ് ലാലേട്ടന്‍ ഞങ്ങള്‍ക്ക് വേണ്ടി അത് ചെയ്തു തന്നത്. ലാലേട്ടനുമായിട്ട് കൂടുതല്‍ സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് ലോകമേയുടെ കാര്യം പറയാന്‍ ചെറിയൊരു മടിയുണ്ടായിരുന്നു. മമ്മൂക്കയുമായിട്ടുള്ള അടുപ്പം എനിക്ക് ലാലേട്ടനുമായില്ല. എങ്കിലും പറയേണ്ട താമസമേയുണ്ടായുണ്ടായിരുന്നുള്ളൂ. പൂര്‍ണ സന്തോഷത്തോടെയാണ് അദ്ദേഹം ലോകമേയുടെ ഭാഗമായത്, മംമ്ത പറയുന്നു.

‘ലോകമേ’ ആര്‍ക്കു നേരെയുള്ള വിമര്‍ശനമാണ് എന്ന ചോദ്യത്തിന് വിമര്‍ശനം എന്നതിലുപരി രാഷ്ട്രീയപരമായ ഒരു സന്ദേശം അതിലുണ്ടെന്നും ഉള്ളടക്കം ഇഷ്ടപ്പെട്ടതു കൊണ്ടു തന്നെയാണ് ലോകമേ ചെയ്യാന്‍ തീരുമാനിച്ചതെന്നും മംമ്ത പറഞ്ഞു.

സംഗീതം എന്നും എനിക്ക് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഹരന്‍ സാറിന്റെ സര്‍ഗത്തിലെ പാട്ടുകളാണ് ക്ലാസിക്കല്‍ സംഗീതവുമായി ഏറെ അടുപ്പിച്ചത്. അതുവരെ ഇംഗ്ലീഷ് റേഡിയോ പാട്ടുകളായിരുന്നു ഞാന്‍ കേട്ടിരുന്നത്. പിന്നീട് ദേവീശ്രീ പ്രസാദിനെ പോലുള്ള സംഗീത സംവിധായകരിലൂടെ സിനിമാ സംഗീതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി.

അവസരങ്ങള്‍ നിരവധി പിന്നീട് ലഭിച്ചെങ്കിലും ഒരു നടി എന്ന നിലയില്‍ വേറെ സിനിമകളില്‍ പിന്നണി പാടാന്‍ ചില ബുദ്ധിമുട്ടുകളുണ്ട്. സിനിമാ സംഗീതം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനൊരു ലൈഫ് ഇല്ല എന്നുതന്നെ പറയാം.

പക്ഷേ സംഗീതത്തിന് വേറിട്ട് നില്‍ക്കാന്‍ കഴിയും. സിനിമാ സംഗീതത്തിലേക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഒരുപാട് നല്ല ഗായകര്‍ നമുക്കുണ്ട്. അവര്‍ക്ക് വേണ്ടി ഒരു സ്‌പേസ് ഒരുക്കുക എന്ന ലക്ഷ്യവും എന്റെ പ്രൊഡക്ഷന്‍ ഹൗസിനുണ്ട്, മംമ്ത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actress Mamta Mohandas about Mohanlal and Mammootty