തമിഴ് നടന് സൂര്യയോടൊപ്പം സിനിമ ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു എന്ന് നടി മമിത ബൈജു. സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും സൂര്യയോടൊപ്പമാണ് അഭിനയിച്ചതെന്നും എന്നാല്‍ ആ സിനിമ നടക്കാതെ പോയെന്നും താരം പറഞ്ഞു. ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് സിനിമ ഉപേഷിച്ചതെന്നും മമിത പറഞ്ഞു.
നടന് സൂര്യയും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്മെന്റും സിനിമ വേണ്ടെന്ന് വെച്ചെന്നും പിന്നീട് സൂര്യക്കൊപ്പം ഷൂട്ട് ചെയ്ത രംഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യേണ്ട സാഹചര്യം വന്നപ്പോള്‍ സമയക്കുറവ് കൊണ്ട് താന്‍ സിനിമ ഒഴിവാക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.
‘തമിഴില്‍ സൂര്യ സാര്‍ നിര്‍മിച്ച് അഭിനയിക്കുന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. എന്റെ ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തത് സൂര്യ സാറിനൊപ്പമായിരുന്നു. എന്നാല്‍ സൂര്യ സാറും 2ഡി എന്റര്‍ടെയ്മെന്റും ആ സിനിമ ഉപേക്ഷിച്ചു. പകരം വന്ന ടീമിനൊപ്പം വീണ്ടും അതേ രംഗങ്ങള്‍ ചെയ്യാനുള്ള സമയവും സാവകാശവും എനിക്ക് ഇല്ലാത്തത് കൊണ്ട് ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു,’ മമിത പറഞ്ഞു
സിനിമയിലേക്ക് വന്നതിനുശേഷവും തന്റെ ജീവിതത്തില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും ഇന്നും കെ.എസ്.ആര്.ടി.സി ബസില്‍ തന്നെയാണ് കോളേജില്‍ പോകുന്നതെന്നും മമിത പറഞ്ഞു.
‘സിനിമയില്‍ എത്തിയത് കൊണ്ട് എനിക്കോ എന്റെ ജീവിത രീതിക്കോ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നുന്നില്ല. ഞാന്‍ ഇപ്പോഴും കെ.എസ്.ആര്.ടി.സി ബസില്‍ തന്നെയാണ് കോളേജില്‍ പോകുന്നത്. എനിക്ക് ടു വീലറില്ല. കാര്‍ കോളേജില്‍ അലൗഡ് അല്ല. ഓട്ടോറിക്ഷയിലും ബസിലുമൊക്കെയാണ് ഞാന്‍ പോകുന്നത്,’ മമിത പറഞ്ഞു.
നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന പ്രണയ വിലാസമാണ് മമിതയുടേതായി തിയേറ്ററിലെത്താന്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. അര്ജുന് അശോകന്, അനശ്വര രാജന്, മിയ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 23നാണ് സിനിമ റിലീസ് ചെയ്യുന്നത്.
content highlight: actress mamitha baiju about surya movie