തന്റെ മരുമക്കളാരും താലിമാല ഇടാറില്ലെന്ന് നടി മല്ലിക സുകുമാരന്‍. ഡ്രസ്സിന് അനുസരിച്ചുള്ള മാലയും കമ്മലുമാണ് അവര്‍ ധരിക്കാറുള്ളതെന്നും താലിമാല ഇല്ലെങ്കിലും ഡ്രസ്സിന് ചേരുന്ന കമ്മലും മാലയും അവര്‍ക്ക് വേണമെന്നും മല്ലിക പറഞ്ഞു.
തന്റെയൊക്കെ ചെറുപ്പത്തില്‍ വീട്ടിലെ പ്രായമായവര്‍ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കാറുണ്ടെന്നും ഒരു കുടുംബം നന്നാവുന്നതും നശിക്കുന്നതും പെണ്ണിനെ കൊണ്ടാണെന്നൊക്കെയായിരുന്നു അവര്‍ പറയാറുള്ളതെന്നും മല്ലിക പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്റെ മരുമക്കളെല്ലാം ഡ്രസ്സിന് അനുസരിച്ചുള്ള മാലയും കമ്മലുമാണ് ധരിക്കുക. ഞങ്ങളെയൊക്കെ എന്തെല്ലാം പറഞ്ഞ് അമ്മമാര് പേടിപ്പിച്ചിട്ടുണ്ടെന്നോ. താലി മാത്രം ഊരിവെക്കല്ലെ മോളെ കുടുംബജീവിതം എന്ന് പറഞ്ഞാല്‍ ഐശ്വര്യമാണെന്നൊക്കെ പറയും.
പണ്ട് തമിഴില്‍ ഒരു ചൊല്ലുണ്ട്, ആവതും പെണ്ണാലെ അഴിവതും പെണ്ണാലെയെന്നാണത്. അതായത് ഒരു കുടുംബം നന്നാവുന്നതും പെണ്ണിനാലെയാണ്, കുടുംബം നശിക്കുന്നതും പെണ്ണിനെ കൊണ്ടാണ്. അതൊക്കെയായിരുന്നു ഞങ്ങളോട് പറയാറുള്ളത്. പണ്ടുള്ളവര്‍ ഇങ്ങനെ പേടിപ്പിക്കും.
നമ്മളെ ഒക്കെ ചെറുപ്പത്തില്‍ കുറേ കാര്യങ്ങള്‍ ഈ അമ്മമാരും അമ്മാമമാരും പറയും. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള കുറേ വിശ്വസങ്ങള്‍ നമ്മളിലുണ്ട്. ഇന്നിപ്പോള്‍ അതൊക്കെ പറയാന്‍ പറ്റുമോ.
പൂര്‍ണിമക്കും സുപ്രിയക്കും താലിമാല ഇല്ലെങ്കിലും സാരമില്ല, മാച്ചിങ്ങായ കമ്മലും മാലയും മതി. ഇതൊക്കെ ആയി കാലം. പറഞ്ഞിട്ട് കാര്യമില്ല,” മല്ലിക സുകുമാരന്‍ പറഞ്ഞു.
content highlight: actress mallika sukumaran about poornima indrajith and prithviraj sukumaran