മമ്മൂട്ടി തന്നെ പോലെയാണെന്ന് നടന്‍ സുകുമാരന്‍ പറയാറുണ്ടെന്ന് മല്ലിക സുകുമാരന്‍. മമ്മൂട്ടിയുമായുള്ള ഒരു അനുഭവം മരിക്കുന്നത് വരെ സുകുമാരന്‍ പറയാറുണ്ടായിരുന്നുവെന്നും മല്ലിക പറഞ്ഞു.
ഇരുവരും തമ്മിലുള്ള ബന്ധം താന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും സഹാദരന്മാരെ പോലെയായിരുന്നുവെന്നും നടി പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മമ്മൂട്ടിക്ക് സുകുവേട്ടനോടുള്ള ബന്ധം ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. രണ്ട് പേരും തമ്മില്‍ സഹോദര സ്‌നേഹമാണ്. സുകുവേട്ടന്‍ മമ്മൂട്ടിയെക്കുറിച്ച് ഒരു ദിവസം എന്നോട് ഇമോഷണലായിട്ട് സംസാരിച്ചിട്ടുണ്ട്.
‘നിനക്ക് അറിയാമോ ഞാന്‍ പടയണി പടമെടുക്കുമ്പോള്‍ മമ്മൂസിനെ വിളിച്ചിട്ട് അഡ്വാന്‍സ് തരാന്‍ വരുകയാണെന്ന് പറഞ്ഞ് ഗ്രാന്‍ഡ് ഹോട്ടലിലേക്ക് പോവാന്‍ വിചാരിച്ചു. എന്തെങ്കിലും ഒന്ന് കൊടുക്കേണ്ടെ വലിയ നടനല്ലെയെന്ന് വിചാരിച്ചാണ് പോവാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ മമ്മൂട്ടി വിളിച്ചിട്ട് ഇങ്ങോട്ടേക്ക് വരാമെന്നാണ് പറഞ്ഞതെ’ന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ കാര്യത്തെക്കുറിച്ച് സുകുവേട്ടന്‍ മരിക്കുന്നത് വരെ പറയുമായിരുന്നു.
മമ്മൂട്ടി അദ്ദേഹത്തെ പോലെയാണെന്ന് എന്നോട് എപ്പോഴും പറയും. മമ്മൂട്ടിയുടെ മനസ് നല്ലതാണെന്നും അദ്ദേഹത്തെ സുകുവേട്ടനെ പോലെ മനസ് നല്ലതും നാക്ക് കുറച്ച് പിശകും ആയിട്ടുള്ള വ്യക്തിയാണെന്ന് പറഞ്ഞ് ചിരിക്കുമായിരുന്നു. ആദ്യം എന്തെങ്കിലും പറഞ്ഞെന്ന് വരും പക്ഷെ പിന്നെ വിളിച്ചിട്ട് പോട്ടെടോ ഞാന്‍ അങ്ങോട്ട് വരാമെന്നൊക്കെ പറയും,” മല്ലിക സുകുമാരന്‍ പറഞ്ഞു.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് മല്ലിക സുകുമാരന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. പൃഥ്വിരാജിന്റെ അമ്മയായിട്ടാണ് ചിത്രത്തില്‍ മല്ലിക അഭിനയിച്ചത്.
content highlight: actress mallika sukumaran about mammootty