കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍. സഹനടിയായും അമ്മവേഷങ്ങളിലും തിളങ്ങിയ മല്ലിക തന്റെ കോളെജ് ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ.
വിമന്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും പിന്നീട് നസീറിനേയും ശാരദയേയും പങ്കെടുപ്പിക്കുമെന്ന വാഗ്ദാനം പൂര്‍ത്തീകരിച്ചതും മല്ലിക പറയുന്നു.
‘ശാരദയെ കൊണ്ടുവരാമോയെന്നായിരുന്നു വോട്ട് ചോദിച്ച് ചെല്ലുമ്പോള്‍ പലരുടേും ചോദ്യം. എന്നെ ജയിപ്പിച്ചാല്‍ ശാരദയെ മാത്രമല്ല, പ്രേം നസീറിനെയും കൊണ്ടുവരും എന്നായിരുന്നു എന്റെ മറുപടി,’ മല്ലിക പറഞ്ഞു.
എന്നാല്‍ നസീറിനെയോ ശാരദയേയോ താന്‍ അന്നൊന്നും നേരിട്ട് കണ്ടിട്ടുപോലുമില്ലെന്ന് മല്ലിക പറയുന്നു. എന്റെ ചേച്ചിമാരൊക്കെ നീ എന്തു കണ്ടിട്ടാണ് വീരവാദം മുഴക്കുന്നതെന്നൊക്കെ ചോദിച്ചു.
സാധാരണ അവസാന വര്‍ഷ വിദ്യാര്‍തഥികളാണ് തെരഞ്ഞെടുപ്പില്‍ അവിടെ ജയിക്കുന്നത്. പക്ഷെ ഫലം വന്നപ്പോള്‍ പ്രീഡിഗ്രിക്കാരിയായ ഞാന്‍ ആയിരത്തിലധികം വോട്ടിന് ജയിച്ചു, ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിട്ട്- മല്ലിക പറയുന്നു.
‘എന്റെ ഭാഗ്യത്തിന് തെരഞ്ഞെടുപ്പിന് ഒന്നരമാസത്തിന് ശേഷം ശാരദയും നസീറും അഭിനയിക്കുന്ന ഭദ്രചിറ്റയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കുന്നു. അവര്‍ താമസിക്കുന്നത് ഹോട്ടല്‍ ഒരു അകന്ന ബന്ധുവിന്റെ ഹോട്ടലിലാണ്. അവര്‍ വഴി ഞാന്‍ ശാരദയെ സമീപിച്ച് ഉണ്ടായ കാര്യം പറഞ്ഞു,’ മല്ലിക സുകുമാരന്‍ പറഞ്ഞു.
ശാരദ തന്നെയാണ് നസീറിനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ യൂണിയന്‍ ചെയര്‍മാനേയും കൂട്ടി നസീര്‍ സാറിനേ കാണാന്‍ പോകുകയാണ്. മെറിലാന്റിലെത്തിയപ്പോള്‍ നസീര്‍ സാറും ശാരദയും ഇരിക്കുന്നുണ്ട്. ആ വരണം വരണം ശാരദ പറഞ്ഞു, ഞങ്ങളുടെ പേര് പറഞ്ഞ് ജയിച്ചതല്ലേ, അപ്പോള്‍ പിന്നെ വരാതിരിക്കുന്നതെങ്ങനാ എന്നായിരുന്നു നസീര്‍ സാറിന്റെ മറുപടി,’ മല്ലിക പറയുന്നു.
പിന്നീട് രണ്ട് പേരും കോളെജില്‍ വന്നെന്നും പരിപാടിയില്‍ പങ്കെടുക്കകയും സംസാരിക്കുകയും ചെയ്‌തെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Mallika Sukumaran about College Day Prem Nazir Sharada