Entertainment news
ആരെയും ലക്ഷ്യംവെച്ചല്ല ഞാനത് പറഞ്ഞത്, എനിക്ക് നയന്‍താരയോട് എന്നും ബഹുമാനവും ആരാധനയുമാണ്: മാളവിക മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 13, 08:28 am
Monday, 13th February 2023, 1:58 pm

ക്രിസ്റ്റി സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദം ജന്‍ഡര്‍ ന്യൂട്രലല്ലെന്ന് നടി മാളവിക മോഹനന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നയന്‍താര ആരാധകര്‍ മാളവികയെ വലിയ തോതില്‍ വിമര്‍ശിച്ചിരുന്നു. നയന്‍താരയെ ഉദ്ദേശിച്ചാണ് മാളവിക ഇത് പറഞ്ഞതെന്നാണ് ആരാധകരുടെ വാദം. ഇപ്പോള്‍ ആ വിഷയത്തില്‍ മറുപടി ട്വീറ്റുമായി എത്തിയിരിക്കുകയാണ് മാളവിക.

തന്റെ അഭിപ്രായം സ്ത്രീ അഭിനേതാക്കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദത്തെക്കുറിച്ചാണെന്നും അല്ലാതെ ഏതെങ്കിലും പ്രത്യേക നടിയെ കുറിച്ചല്ലെന്നും മാളവിക പറഞ്ഞു. താന്‍ നയന്‍താരയെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അവര്‍ കുറിച്ചു.

 

‘ഞാന്‍ നയന്‍താരയെ ശരിക്കും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയര്‍ എന്ന നിലയില്‍ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാന്‍ ശരിക്കും നോക്കിക്കാണുന്നു. എല്ലാവര്‍ക്കും കുറച്ച് അടങ്ങാം,’ മാളവിക ട്വിറ്ററില്‍ കുറിച്ചു.

ഇതിന് മുമ്പ് നയന്‍താരയുടെ മേക്കപ്പിനെ പരോക്ഷമായി മാളവിക വിമര്‍ശിച്ചിരുന്നു. അതാണ് ഇത്തരമൊരു പ്രസ്താവന പറഞ്ഞപ്പോള്‍ നയന്‍താരക്കെതിരെയാണെന്ന് ആരാധകര്‍ പറയുന്നത്. രാജാ റാണി എന്ന സിനിമയിലെ ഹോസ്പിറ്റല്‍ സീനിനെ മുന്‍നിര്‍ത്തിയായിരുന്നു മാളവിക അന്ന് വിമര്‍ശനം ഉന്നയിച്ചത്.

 

അതിന് പിന്നാലെ മാളവികയുടെ വിമര്‍ശനത്തിന് മറുപടിയുമായി നയന്‍താര തന്നെ എത്തിയിരുന്നു. മാളവികയുടെ പേര് എടുത്ത് പറയാതെയാണ് നയന്‍താര അന്ന് മറുപടി നല്‍കിയത്. നയന്‍താരയുടെ മറുപടിയും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

content highlight: actress malavika mohanan tweet about nayanthara issue