Advertisement
Entertainment news
ഷാരൂഖ് ഖാനെയും ആമീര്‍ ഖാനെയും കണ്ട് പരിചയം ആയിരുന്നു, പക്ഷെ മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും കാണാന്‍ കിട്ടില്ലല്ലോ: മാളവിക മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 03, 10:34 am
Friday, 3rd February 2023, 4:04 pm

മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവത്തെക്കുറിച്ച് പറയുകയാണ് നടി മാളവിക മോഹന്‍. സിനിമാറ്റോഗ്രാഫറായ തന്റെ അച്ഛന്‍ മമ്മൂട്ടിയെ വെച്ച് ചെയ്ത ആഡിന്റെ ഷൂട്ടിന്റെ സമയത്താണ് താന്‍ ആദ്യമായി മമ്മൂട്ടിയെ കാണുന്നതെന്ന് മാളവിക പറഞ്ഞു.

താനും അമ്മയും ഭയങ്കര എക്‌സൈറ്റഡായിട്ടാണ് മമ്മൂട്ടിയെ കാണാന്‍ പോയതെന്ന് മാളവിക പറഞ്ഞു. അതിന് മുമ്പ് ഷാരൂഖ് ഖാനെയും അമീര്‍ ഖാനെയും ഒക്കെ കണ്ട് ശീലമായിട്ടുണ്ടെങ്കിലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കണ്ടിട്ടില്ലെന്നും മാളവിക പറഞ്ഞു.

”ദുല്‍ഖര്‍ ഭയങ്കര ഫ്രണ്ട്‌ലിയായിട്ടുള്ള പേഴ്‌സണാണ്. പെട്ടെന്ന് തന്നെ നമ്മളെ കംഫേര്‍ട്ടാക്കും. അതുകൊണ്ട് തന്നെ പട്ടം പോലെ എന്റെ ഫസ്റ്റ് പടമാണെങ്കിലും ഞാന്‍ ഭയങ്കര കംഫേര്‍ട്ടായിരുന്നു. ഒരു ഫാമിലി പോലെയുള്ള പടമായിരുന്നു.

ആ സിനിമയിലേക്ക് മമ്മൂക്കയാണ് എന്നെ റെഫര്‍ ചെയ്തത്. എന്റെ അച്ഛന്‍ സിനിമാറ്റോഗ്രാഫറാണ്. ആ സമയത്ത് അച്ഛന്‍ അദ്ദേഹത്തിന്റെ കൂടെ ഒരു ആഡ് ചെയ്യുന്നുണ്ടായിരുന്നു. ബോംബെയിലായിരുന്നു ഷൂട്ട്.

മമ്മൂക്കയെ കാണാന്‍ പറ്റുന്നത് കൊണ്ട് ഞാനും അമ്മയും ഭയങ്കര എക്‌സൈറ്റഡായിരുന്നു. കാരണം അച്ഛന്‍ ആ സമയത്ത് ഡോണും തലാശും ഒക്കെ ഷൂട്ട് ചെയ്യുന്നത് കൊണ്ട് നമ്മള്‍ ഷാരൂഖ് ഖാനെയും അമീര്‍ ഖാനെയും ഒക്കെ കണ്ട് യൂസ്ഡ് ആയിരുന്നു. പക്ഷെ മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും കാണാന്‍ കിട്ടില്ലല്ലോ.

അതുകൊണ്ട് തന്നെ ഭയങ്കര എക്‌സൈറ്റഡായിട്ടാണ് മമ്മൂക്കയെ കാണാന്‍ പോയത്. ദുല്‍ഖറിനെ വെച്ച് ചെയ്യാനുള്ള രണ്ട് സിനിമകള്‍ക്ക് വേണ്ടി ആക്ടേഴ്‌സിനെ കാസ്റ്റ് ചെയ്യാനായി ഇരിക്കുകയായിരുന്നു അവര്‍. എ.ബി.സി.ഡിയും പട്ടം പോലെയുമായിരുന്നു ആ സിനിമകള്‍.

ഈ കുട്ടിയെ ഏതെങ്കിലും പടത്തില്‍ എടുക്കാമല്ലോ എന്ന് അവര്‍ പറഞ്ഞു. പക്ഷെ ഭയങ്കര ഫണ്‍ ആയിരുന്നു. കാരണം മമ്മൂക്കയുടെ കയ്യില്‍ ആ സമയത്ത് സാസംസങ് ടാബ് പോലെ ഒരു സംഭവം ഉണ്ടായിരുന്നു. ഐ.പാഡ് ഒക്കെ ലോഞ്ച് ആകുന്നതിന് മുമ്പ്.

കുട്ടി എന്താണ് ചെയ്യുന്നത്, ആക്ടിങില്‍ താല്‍പര്യം ഉണ്ടോയെന്നൊക്കെ മമ്മൂക്ക എന്നോട് ചോദിച്ചു. എനിക്ക് പക്ഷെ അഭിനയിക്കാന്‍ ഒരു പ്ലാനും ഇല്ലായിരുന്നു. ടാബ് ഓണാക്കിട്ട് കുട്ടി ഒന്ന് അവിടവരെ നടന്നിട്ട് വരു എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മമ്മൂക്കയാണ് എന്നെ ഫസ്റ്റ് ഓഡീഷന്‍ ചെയ്തത്. ഞാന്‍ സംസാരിക്കുന്നതൊക്കെ മമ്മൂക്ക ടാബില്‍ എടുത്തു,” മാളവിക മോഹന്‍ പറഞ്ഞു.

content highlight: actress malavika mohan about mammootty