| Monday, 26th July 2021, 10:39 am

ഒരു ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്കത കണ്ട് അതിശയിച്ചുപോയി; മാളവിക മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി:അനൂപ് മേനോന്‍ ചിത്രമായ 916 ലൂടെ മലയാളസിനിമയിലെത്തിയ നടിയാണ് മാളവിക മേനോന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. തമിഴിലും മികച്ച വേഷങ്ങളാണ് മാളവിക ചെയ്തത്.

ഇപ്പോഴിതാ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ ഏറ്റവും പുതിയ ചിത്രങ്ങളിലും മികച്ച വേഷമാണ് മാളവിക ചെയ്യുന്നത്. മമ്മൂട്ടിയോടൊപ്പം പുഴു, മോഹന്‍ലാലിനോടൊപ്പം ആറാട്ട്, സുരേഷ് ഗോപിയോടൊപ്പം പാപ്പന്‍. ഈ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് മാളവിക.

പാപ്പന്‍ സിനിമാ ലൊക്കേഷനില്‍ സുരേഷ് ഗോപിയുമായുണ്ടായ അഭിനയ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് മാളവിക. കേരള കൗമുദിയോടായിരുന്നു മാളവികയുടെ പ്രതികരണം.

‘പാപ്പനില്‍ സുരേഷേട്ടനുമായി എനിക്ക് കോമ്പിനേഷന്‍ സീനുകളൊന്നുമില്ല. എനിക്ക് വര്‍ക്ക് തീര്‍ന്ന ദിവസമാണ് സുരേഷേട്ടനെ കാണാന്‍ കഴിഞ്ഞത്. ഒരുമിച്ച് ഒരു ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്ക കണ്ട് ഞാന്‍ അതിശയിച്ചു പോയി. ഇപ്പോഴും അത് മറക്കാന്‍ പറ്റുന്നില്ല,’ മാളവിക പറഞ്ഞു.

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്‍. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷമുള്ള ജോഷി ചിത്രമാണ് പാപ്പന്‍.

സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്തുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിന്‍ അണി നിരക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്‌സ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്ന് നിര്‍മിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്‍.ജെ. ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റര്‍ ശ്യാം ശശിധരന്‍, സംഗീതം ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ , ആര്‍ട്ട് നിമേഷ് എം താനൂര്‍. മേക്കപ്പ് റോണെക്‌സ് സേവ്യര്‍.

കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍ ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്, പി ആര്‍. ഒ മഞ്ജു ഗോപിനാഥ്.ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actress Malavika Menon About Suresh Gopi

We use cookies to give you the best possible experience. Learn more